---
title: "#EPJayarajan | പ്രതിപക്ഷം കേരളത്തിന്റെ വളർച്ച കാണാൻ കണ്ണില്ലാത്തവർ: ഇ.പി ജയരാജൻ "
english_title: "#Opposition #eyes  #see #growth #Kerala #EPJayarajan"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/158802/opposition-eyes-see-growth-kerala-epjayarajan"
published_at: "2023-11-02T10:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654329a0da9c2_ep.jpg"
keywords: []
---

# #EPJayarajan | പ്രതിപക്ഷം കേരളത്തിന്റെ വളർച്ച കാണാൻ കണ്ണില്ലാത്തവർ: ഇ.പി ജയരാജൻ 

> **Lead Summary:** **കോഴിക്കോട്: [ **തരിശുഭൂമികൾ കൃഷിക്ക് ഉപയോഗ്യമാക്കണമെന്ന് ഓൾ ഇന്ത്യ കിസാൻ സഭാ വൈസ് പ്രസിഡന്റ് ഇ.പി ജയരാജൻ.

## Article Content

**കോഴിക്കോട്: [ **തരിശുഭൂമികൾ കൃഷിക്ക് ഉപയോഗ്യമാക്കണമെന്ന് ഓൾ ഇന്ത്യ കിസാൻ സഭാ വൈസ് പ്രസിഡന്റ് ഇ.പി ജയരാജൻ.

കൃഷിയിലൂടെ കേരളത്തിന് വലിയ മുന്നേറ്റങ്ങളുണ്ടാക്കാൻ കഴിയുമെന്നും എന്നാൽ കേരളത്തിന്റെ ആ വളർച്ച കാണാൻ കണ്ണില്ലാത്തവരാണ് പ്രതിപക്ഷമെന്നും അദ്ദേഹം പറഞ്ഞു.

കേരള കർഷക സംഘത്തിന്റെ നേതൃത്വത്തിൽ കോഴിക്കോട് മുതലക്കുളം മൈതാനിയിൽ സംഘടിപ്പിച്ച 'തരിശു രഹിത കോഴിക്കോട്' കർമ പദ്ധതി പ്രഖ്യാപന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സർക്കാർ സംഘടിപ്പിച്ച കേരളീയം പരിപാടി തകർക്കാനും അതിനെ പരിഹസിക്കാനുമാണ് പ്രതിപക്ഷം ശ്രമിച്ചത്. ഇന്ത്യയിൽ വർഗീയ കലാപങ്ങൾ നടക്കാത്ത ഒരോയൊരു സംസ്ഥാനമാണ് കേരളമെന്നും അതിന് കാരണം കേരളത്തിന്റെ ഇടത് മനസാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യോഗത്തോടനുബന്ധിച്ച് ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലെയും 25 സെന്റിൽ കുറയാത്ത തരിശുഭൂമി കൃഷിയോഗ്യമാക്കാനുള്ള പദ്ധതികൾക്ക് തുടക്കം കുറിച്ചു.

പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അദ്ധ്യക്ഷയായി. ഇ.പ്രേംകുമാർ പ്രതിജ്ഞ ചൊല്ലിക്കാടുത്തു.

യോഗത്തിൽ കൺസ്യൂമർഫെഡ് ചെയർമാൻ എം. മെഹബൂബ്,ഓൾ ഇന്ത്യ കിസാൻ സഭാ അംഗം പി. വിശ്വൻ, അഡ്വ. ഇ.കെ നാരായണൻ, കെ.കെ ദിനേശൻ, സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനൻ, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി പി.സി ഷൈജു, ബാബു പറശ്ശേരി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/158802/opposition-eyes-see-growth-kerala-epjayarajan)