---
title: "#arrest | ഭക്ഷണം കഴിക്കുന്നതിനിടെ കൈതട്ടിപ്പോയതിന് തര്‍ക്കം; സുഹൃത്തിന്റെ മൂക്ക് ഇടിച്ചുതകര്‍ത്തു "
english_title: "#Argument #over #slapping #hands #eating #Brok #friend #nose"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/158619/argument-over-slapping-hands-eating-brok-friend-nose"
published_at: "2023-11-01T13:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654209dfd29db_ara.jpg"
keywords: []
---

# #arrest | ഭക്ഷണം കഴിക്കുന്നതിനിടെ കൈതട്ടിപ്പോയതിന് തര്‍ക്കം; സുഹൃത്തിന്റെ മൂക്ക് ഇടിച്ചുതകര്‍ത്തു 

> **Lead Summary:** **കോഴിക്കോട്: [ **ഹോട്ടലില്‍ ഒന്നിച്ച് ഭക്ഷണം കഴിക്കുന്നതിനിടയില്‍ കൈ തട്ടിപ്പോയെന്ന് ആരോപിച്ച് സുഹൃത്തിന്റെ മൂക്കിന്റെ എല്ല് ഇടിച്ച് പൊട്ടിച്ചയാള്‍ അറസ്റ്റിൽ.

## Article Content

**കോഴിക്കോട്: [ **ഹോട്ടലില്‍ ഒന്നിച്ച് ഭക്ഷണം കഴിക്കുന്നതിനിടയില്‍ കൈ തട്ടിപ്പോയെന്ന് ആരോപിച്ച് സുഹൃത്തിന്റെ മൂക്കിന്റെ എല്ല് ഇടിച്ച് പൊട്ടിച്ചയാള്‍ അറസ്റ്റിൽ.

തിരുവണ്ണൂര്‍ സ്വദേശി മൈത്രി റോഡില്‍ ഇടത്തില്‍ താഴത്ത് പി.ടി. മുഹമ്മദ് ഹാഷിം (30) ആണ് പിടിയിലായത്.

കല്ലായി സ്വദേശി ആര്‍.കെ. തോട്ടത്തില്‍ താജുദ്ദീന്‍ (48) ന്റെ മൂക്കിനാണ് സാരമായ പരിക്കേറ്റത്. ഒക്ടോബര്‍ 25-ന് ഫ്രാന്‍സിസ് റോഡിന് സമീപമുള്ള കടയില്‍ ബിരിയാണി കഴിക്കാന്‍ എത്തിയതായിരുന്നു താജുദ്ദീനും സുഹൃത്തുക്കളും. ഇവര്‍ തമ്മില്‍ വാക്തര്‍ക്കമുണ്ടാവുകയായിരുന്നു.

മൂന്നുപേര്‍കൂടി പിടിയിലാകാനുണ്ടെന്ന് ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ബൈജു കെ. ജോസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/158619/argument-over-slapping-hands-eating-brok-friend-nose)