---
title: "#PalestinianSolidarity | പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം: കോഴിക്കോടിൽ സമസ്തയുടെ പ്രാർഥനാസംഗമം "
english_title: "#Solidarity #Palestinian #people #Samasta #prayer #meeting #Kozhikode"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/158578/solidarity-palestinian-people-samasta-prayer-meeting-kozhikode"
published_at: "2023-11-01T12:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6541f513c0e53_samastha.jpg"
keywords: []
---

# #PalestinianSolidarity | പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം: കോഴിക്കോടിൽ സമസ്തയുടെ പ്രാർഥനാസംഗമം 

> **Lead Summary:** **കോഴിക്കോട്: [** പലസ്തീൻ ജനതയ്ക്ക് പിന്തുണയുമായി സമസ്ത സംഘടിപ്പിച്ച പ്രാർഥനാ സംഗമം സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു.

## Article Content

**കോഴിക്കോട്: [** പലസ്തീൻ ജനതയ്ക്ക് പിന്തുണയുമായി സമസ്ത സംഘടിപ്പിച്ച പ്രാർഥനാ സംഗമം സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു.

ആക്രമിക്കപ്പടുകയും അടിച്ചമർത്തപ്പെടുകയും ചെയ്യുന്നവർക്ക് ഒപ്പം നിൽക്കുകയാണ് ഇസ്‌ലാമിന്റെയും ഇന്ത്യയുടെയും കടമയെന്ന് അദ്ദേഹം പറഞ്ഞു.

അങ്ങനെയുള്ളവരുടെകൂടെ നിന്ന ചരിത്രമേ ഇന്ത്യയ്ക്ക്‌ ഇതുവരെയുണ്ടായിരുന്നുള്ളൂ. പലസ്തീന് സമാധാനം വേണമെന്ന് ലോകം ഒരേസ്വരത്തിൽ പറയുകയും അതിനായി പ്രവർത്തിക്കുകയും വേണം.

സമാധാനം ഒരു ദൗർബല്യമല്ല. സമാധാനത്തിനുവേണ്ടി കല്പിക്കുന്ന മതമാണ് ഇസ്‌ലാം. സ്വാഗതസംഘം ചെയർമാൻ എ.വി. അബ്ദുറഹ്‌മാൻ മുസ്‌ല്യാർ അധ്യക്ഷത വഹിച്ചു.

സമൂഹപ്രാർഥനയ്ക്ക്‌ സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി നേതൃത്വം നൽകി. സത്താർ പന്തല്ലൂർ, ഉമർ ഫൈസി മുക്കം, ടി.പി.സി. തങ്ങൾ, സയ്യിദ് മുബശീർ തങ്ങൾ ജമലുല്ലൈലി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/158578/solidarity-palestinian-people-samasta-prayer-meeting-kozhikode)