---
title: "#arrest | ഒന്നേകാൽ കിലോയോളം കഞ്ചാവുമായി കോഴിക്കോട് സ്വദേശികൾ പിടിയിൽ "
english_title: "#Kozhikode #natives #arrested #quarter #kilo #ganja"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/157424/kozhikode-natives-arrested-quarter-kilo-ganja"
published_at: "2023-10-27T19:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653bc71a73fc6_ganja.jpg"
keywords: []
---

# #arrest | ഒന്നേകാൽ കിലോയോളം കഞ്ചാവുമായി കോഴിക്കോട് സ്വദേശികൾ പിടിയിൽ 

> **Lead Summary:** **കോഴിക്കോട്: [ **ഒന്നേകാൽ കിലോയോളം കഞ്ചാവുമായി കോഴിക്കോട് സ്വദേശികളായ യുവാക്കളെ തൊണ്ടർനാട് പൊലീസ് പിടികൂടി.

## Article Content

**കോഴിക്കോട്: [ **ഒന്നേകാൽ കിലോയോളം കഞ്ചാവുമായി കോഴിക്കോട് സ്വദേശികളായ യുവാക്കളെ തൊണ്ടർനാട് പൊലീസ് പിടികൂടി.

തൊട്ടിൽപ്പാലം പയ്യന്റെവിട താഴെക്കുനിയിൻ വീട്ടിൽ പി.ടി. ശ്രീഷ് (25), കുറ്റ്യാടി, പുത്തൻപുരയിൽ പി.പി. സുബൈർ (41) എന്നിവരെയാണ് തൊണ്ടർനാട് എസ്.എച്ച്.ഒ രാജീവ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ അബ്ദുൾ ഖാദർ അറസ്റ്റ് ചെയ്തത്.

1.204 കിലോഗ്രാം കഞ്ചാവാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ തീയതി രാത്രി പതിനൊന്നോടെ വാളാന്തോട് ഫോറസ്റ്റ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇവർ പിടിയിലാകുന്നത്.

സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ജിമ്മി, യൂനസ്, സിവിൽ പൊലീസ് ഓഫീസർമാരായ പ്രകാശൻ, സുബിൻ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു 

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/157424/kozhikode-natives-arrested-quarter-kilo-ganja)