---
title: "#KSRTC | കോഴിക്കോടിൽ കെഎസ്ആർടിസി എസി ബസുകൾ കൂട്ടത്തോടെ കട്ടപ്പുറത്ത് "
english_title: "#Kozhikode #KSRTC #ACbuses #masse "
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/157281/kozhikode-ksrtc-acbuses-masse"
published_at: "2023-10-27T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653b51936e5aa_ks.jpg"
keywords: []
---

# #KSRTC | കോഴിക്കോടിൽ കെഎസ്ആർടിസി എസി ബസുകൾ കൂട്ടത്തോടെ കട്ടപ്പുറത്ത് 

> **Lead Summary:** **കോഴിക്കോട്: [ **കെഎസ്ആർടിസി കോഴിക്കോട് ഡിപ്പോയിൽനിന്ന് സർവീസ് നടത്തുന്ന ലോ ഫ്ലോർ ഉൾപ്പെടെയുള്ള എസി ബസുകൾ കൂട്ടത്തോടെ കട്ടപ്പുറത്തായി.

## Article Content

**കോഴിക്കോട്: [ **കെഎസ്ആർടിസി കോഴിക്കോട് ഡിപ്പോയിൽനിന്ന് സർവീസ് നടത്തുന്ന ലോ ഫ്ലോർ ഉൾപ്പെടെയുള്ള എസി ബസുകൾ കൂട്ടത്തോടെ കട്ടപ്പുറത്തായി.

എയർ കണ്ടിഷൻ സംവിധാനത്തിലെ തകരാറാണ് കാരണം. 11 ബസുകൾക്ക് തകരാർ ആയതോടെ ബുധനാഴ്ച 4 തിരുവനന്തപുരം സർവീസുകൾ റദ്ദാക്കേണ്ടി വന്നു.

ചിലതിന്റെ അറ്റകുറ്റപ്പണികൾ യുദ്ധകാലാടിസ്ഥാനത്തിൽ തീർത്താണ് ഇന്നലെ സർവീസ് നടത്തിയത്. ബസുകളുടെ കാലപ്പഴക്കവും തുടർച്ചയായ ഓട്ടവുമാണ് കൂട്ടത്തോടെയുള്ള തകരാറിനു കാരണമെന്ന് കെഎസ്ആർടിസി അധികൃതർ പറഞ്ഞു.

ജില്ലയിലെ മറ്റു ഡിപ്പോകളിൽ നിന്നും മലപ്പുറത്തു നിന്നുമുള്ള ബസുകൾ എത്തിച്ചാണ് ഇന്നലെ മുടക്കം കൂടാതെ സർവീസുകൾ നടത്തിയത്.

ദീർഘദൂരം ഓട്ടം കഴിഞ്ഞെത്തുന്ന വോൾവോ ബസുകൾക്ക് ആവശ്യത്തിനു വിശ്രമം നൽകിയാൽ തീരുന്ന പ്രശ്നമാണിതെന്നും എന്നാൽ പലപ്പോഴും ബസുകളുടെ കുറവു കാരണം തുടർച്ചയായി സർവീസ് നടത്തേണ്ടി വരുന്നതാണ് പ്രശ്നങ്ങൾക്കു കാരണമെന്നും കെഎസ്‍ആർടിസി അധികൃതർ പറയുന്നു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/157281/kozhikode-ksrtc-acbuses-masse)