---
title: "#Straydog | കോഴിക്കോടിൽ തെരുനായ് ശല്യം രൂക്ഷം: സ്കൂട്ടർ നശിപ്പിച്ച നിലയിൽ "
english_title: "#Straydog #harassment #Kozhikode #Scooter #destroyed"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/157271/straydog-harassment-kozhikode-scooter-destroyed"
published_at: "2023-10-27T10:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653b4775ba351_scooter.jpg"
keywords: []
---

# #Straydog | കോഴിക്കോടിൽ തെരുനായ് ശല്യം രൂക്ഷം: സ്കൂട്ടർ നശിപ്പിച്ച നിലയിൽ 

> **Lead Summary:** **കോഴിക്കോട്: ** പാ​വ​ങ്ങാ​ട് പ്ര​ദേ​ശ​ത്ത് തെ​രു​വു​നാ​യ്ശ​ല്യം രൂ​ക്ഷം.

## Article Content

**കോഴിക്കോട്: ** പാ​വ​ങ്ങാ​ട് പ്ര​ദേ​ശ​ത്ത് തെ​രു​വു​നാ​യ്ശ​ല്യം രൂ​ക്ഷം.

പ​ക​ൽ-​രാ​ത്രി വ്യ​താ​സി​ല്ലാ​തെ നാ​യ്ക്ക​ളു​ടെ വി​ള​യാ​ട്ട​മാ​ണ്. കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും പു​റ​ത്തി​റ​ങ്ങാ​ൻ ഭ​യ​പ്പെ​ടു​ക​യാ​ണ്. സ​ന്ധ്യ​യോ​ട​ടു​ത്ത് കൂ​ട്ട​മാ​യാ​ണ് ഈ ​പ്ര​ദേ​ശ​ത്ത് നാ​യ്ക്ക​ൾ എ​ത്തു​ന്ന​ത്.

ആ​ളു​ക​ളെ ആ​ക്ര​മി​ക്കു​ന്ന​തും വീ​ട്ടി​ൽ ക​യ​റി ചെ​രു​പ്പ് മു​ത​ലാ​യ വ​സ്തു​ക്ക​ൾ ന​ശി​പ്പി​ക്കു​ന്ന​തും പ​തി​വാ​ണ്.

കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​രോ​ട് പ​രാ​തി​പ്പെ​ട്ടി​ട്ടും ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം വീ​ടി​ന്‍റെ മ​തി​ൽ ചാ​ടി ക​ട​ന്ന് വീ​ട്ട​മ്മ​യു​ടെ സ്കൂ​ട്ട​ർ ന​ശി​പ്പി​ച്ചു. പാ​വ​ങ്ങാ​ട് സ്വ​ദേ​ശി​നി കൈ​ത​കു​ള​ങ്ങ​ര വീ​ട്ടി​ൽ ജ​മീ​ല​യു​ടെ സ്കൂ​ട്ട​റാ​ണ് തെ​രു​വു​നാ​യ്ക്കൾ ന​ശി​പ്പി​ച്ച​ത്.

സ്കൂ​ട്ട​റി​ന​ടി​യി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് ചെ​റി​യ പൂ​ച്ച​ക്കു​ട്ടി​ക​ളേ​യും നാ​യ​ക​ൾ കൊ​ന്നു. സ്കൂ​ട്ട​റി​ലെ വ​യ​ർ ക​ണ​ക്ഷ​ൻ പോ​ലും ന​ശി​പ്പി​ച്ച നി​ല​യി​ലാ​ണ്.

സ്കൂ​ട്ട​റി​ന് ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ പോ​ലും ല​ഭി​ക്കി​ല്ലെ​ന്ന വി​ഷ​മ​ത്തി​ലാ​ണ് വീ​ട്ട​മ്മ.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/157271/straydog-harassment-kozhikode-scooter-destroyed)