---
title: "#NavakeralaSadas | നവകേരള സദസ് സംഘാടക സമിതി രൂപീകരിച്ചു"
english_title: "#NavakeralaSadas #Organizing #Committee #formed"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/157260/navakeralasadas-organizing-committee-formed"
published_at: "2023-10-27T10:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653b438533903_payyoli.jpg"
keywords: []
---

# #NavakeralaSadas | നവകേരള സദസ് സംഘാടക സമിതി രൂപീകരിച്ചു

> **Lead Summary:** **കോഴിക്കോട്: [** നവംബർ 25ന് കൊയിലാണ്ടിയിൽ നടക്കുന്ന നവകേരള സദസ് വിജയിപ്പിക്കുന്നതിനായി നഗരസഭ സംഘാടക സമിതി രൂപീകരിച്ചു.

## Article Content

**കോഴിക്കോട്: [** നവംബർ 25ന് കൊയിലാണ്ടിയിൽ നടക്കുന്ന നവകേരള സദസ് വിജയിപ്പിക്കുന്നതിനായി നഗരസഭ സംഘാടക സമിതി രൂപീകരിച്ചു.

കാനത്തിൽ ജമീല എം.എൽ.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

കൗൺസിലർ ടി.ചന്തു അദ്ധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ടി.പി പ്രജീഷ് കുമാർ,​ ചെറിയാവി സുരേഷ് ബാബു,​ റസിയ ഫൈസൽ, പുനത്തിൽ ഗോപാലൻ, എം.കേളപ്പൻ,​ വി.ടി.ഉഷ,

ഫൈസൽ സൂപ്പർ, സി.ഡി.എസ് ചെയർപേഴ്സൺ രമ്യ.പി.പി, വില്ലേജ് ഓഫീസർ ചന്ദ്രൻ,​ പയ്യോളി സി.ഐ സുഭാഷ് ബാബു, അഡ്വ . പെരൂളി കുഞ്ഞബ്ദുള്ള എന്നിവർ സംസാരിച്ചു.

നഗരസഭ സെക്രട്ടറി വിജില.എം സ്വാഗതവും കൗൺസിലർ ടി.അരവിന്ദാക്ഷൻ നന്ദിയും പറഞ്ഞു.

351 അംഗ സംഘാടക സമിതിയും 101 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/157260/navakeralasadas-organizing-committee-formed)