---
title: "#imprisonment | അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകന് ജീവപര്യന്തം"
english_title: " #Son #gets #life #imprisonment #murdering #mother"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/157253/son-gets-life-imprisonment-murdering-mother"
published_at: "2023-10-27T10:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653b4001c385e_court.jpg"
keywords: []
---

# #imprisonment | അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകന് ജീവപര്യന്തം

> **Lead Summary:** **കോഴിക്കോട്: [ **മദ്യം നൽകാത്തതിന്റെ പേരിൽ അമ്മയെ കഴുത്ത് ​ഞെരിച്ചു കൊന്ന കേസിൽ മകൻ മുതുകാട് കൊളത്തൂർ കോളനിയിൽ അപ്പു എന്ന സുനിലിനെ കോഴിക്കോട് നാലാം അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജി മോഹൻ ജോർജ് ജീവപര്യന്തം തടവിനും 60,000 രൂപ പിഴ അടയ്ക്കാനും ശിക്ഷിച്ചു.

## Article Content

**കോഴിക്കോട്: [ **മദ്യം നൽകാത്തതിന്റെ പേരിൽ അമ്മയെ കഴുത്ത് ​ഞെരിച്ചു കൊന്ന കേസിൽ മകൻ മുതുകാട് കൊളത്തൂർ കോളനിയിൽ അപ്പു എന്ന സുനിലിനെ കോഴിക്കോട് നാലാം അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജി മോഹൻ ജോർജ് ജീവപര്യന്തം തടവിനും 60,000 രൂപ പിഴ അടയ്ക്കാനും ശിക്ഷിച്ചു.

പിഴ അടച്ചില്ലെങ്കിൽ 3 വർഷം കൂടി തടവു ശിക്ഷ അനുഭവിക്കണം.

2019 നവംബർ 17 നാണ് അമ്മ റീനയെ വീട്ടിൽ വച്ച് കൊല ചെയ്ത് സമീപത്ത് മരത്തിൽ കെട്ടി തൂക്കിയത്.

പ്രോസിക്യൂഷനു വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.സന്തോഷ് ഹാജരായി.

സുനിൽ നേരത്തെ അനുജൻ അനുവിനെ കൊലപ്പെടുത്തിയെന്ന കേസിൽ വിചാരണ നടന്നു വരികയാണ്. 4 വർഷത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/157253/son-gets-life-imprisonment-murdering-mother)