---
title: "#GoldenJubilee | വനിതാ പോലീസ് സ്റ്റേഷൻ സുവർണ്ണ ജൂബിലി: 'വിങ്സ്' മന്ത്രി ഉദ്ഘാടനം ചെയ്തു "
english_title: "#Women #PoliceStation #Golden #Jubilee #Wings #inaugurated #Minister"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/157191/women-policestation-golden-jubilee-wings-inaugurated-minister"
published_at: "2023-10-26T22:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653a9d3140785_jubili.jpg"
keywords: []
---

# #GoldenJubilee | വനിതാ പോലീസ് സ്റ്റേഷൻ സുവർണ്ണ ജൂബിലി: 'വിങ്സ്' മന്ത്രി ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **കോഴിക്കോട്: [ **കോഴിക്കോട് വനിതാ പോലീസ് സ്റ്റേഷന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച 'വിങ്സ്' പരിപാടി തുറമുഖം- പുരാവസ്തു- പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു.

## Article Content

**കോഴിക്കോട്: [ **കോഴിക്കോട് വനിതാ പോലീസ് സ്റ്റേഷന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച 'വിങ്സ്' പരിപാടി തുറമുഖം- പുരാവസ്തു- പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു.

സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ ഉണ്ടാവുന്ന നിയമലംഘനങ്ങൾ പൂർണമായും ഇല്ലാതാക്കാനുള്ള നടപടികൾ ഉണ്ടാവണമെന്ന് മന്ത്രി പറഞ്ഞു.

വീടിനകത്ത് സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾ, സ്ത്രീധന പീഡനം തുടങ്ങിയവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സെമിനാർ നടന്നു.

അഡ്വ. ശരൺ പ്രേം, അഡ്വ. വി. പി രാധാകൃഷ്ണൻ, വുമൺ പ്രൊട്ടക്ഷൻ ഓഫീസർ ലിസി തുടങ്ങിയവർ സംസാരിച്ചു.

മെജസ്റ്റിക് ഹാളിൽ നടന്ന ചടങ്ങിൽ കോർപ്പറേഷൻ മേയർ ഡോ.ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ഡി.ഐ. ജി രാജ്പാൽ മീണ, റൂറൽ ജില്ലാ പോലീസ് മേധാവി ആർ. കറുപ്പസ്വാമി,

ഡെപ്യൂട്ടി കമ്മീഷണർ കെ. ഇ ബൈജു, നോർത്ത് സോൺ ട്രാഫിക് പോലീസ് സൂപ്രണ്ട് കെ. ഹരിശ്ചന്ദ്ര നായിക്, ജില്ലാ വനിതാ ശിശു വികസന ഓഫീസർ ഷബീന ബീഗം, ട്രാഫിക് എ.സി.പി എ ജെ ജോൺസൺ, സ്പെഷ്യൽ ബ്രാഞ്ച് എ. സി. പി എ ഉമേഷ്‌ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/157191/women-policestation-golden-jubilee-wings-inaugurated-minister)