---
title: "#Kozhikode | നിയമസഭാ സമിതി തെളിവെടുപ്പ് യോഗം കോഴിക്കോട് കലക്ടറേറ്റ് ഹാളിൽ ചേർന്നു "
english_title: "#Assembly #committee #held #evidence #gathering #meeting #Kozhikode #CollectorateHall"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/157185/assembly-committee-held-evidence-gathering-meeting-kozhikode-collectoratehall"
published_at: "2023-10-26T22:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653a9a68a16a5_confrence.jpg"
keywords: []
---

# #Kozhikode | നിയമസഭാ സമിതി തെളിവെടുപ്പ് യോഗം കോഴിക്കോട് കലക്ടറേറ്റ് ഹാളിൽ ചേർന്നു 

> **Lead Summary:** **കോഴിക്കോട്: [ **സംസ്ഥാന നിയമസഭാ സമിതിയുടെ ലോക്കൽ ഫണ്ട് അക്കൗണ്ട്സ് കമ്മിറ്റി 2021-23 തെളിവെടുപ്പ് യോഗം കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു.

## Article Content

**കോഴിക്കോട്: [ **സംസ്ഥാന നിയമസഭാ സമിതിയുടെ ലോക്കൽ ഫണ്ട് അക്കൗണ്ട്സ് കമ്മിറ്റി 2021-23 തെളിവെടുപ്പ് യോഗം കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു.

യോഗം ടി.പി. രാമകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു.

യോഗത്തിൽ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കേരള സംസ്ഥാന ലോക്കൽ ഫണ്ട് ഓഡിറ്റ് വകുപ്പിന്റെ 2013-14 വർഷത്തെ സമാഹൃത ഓഡിറ്റിലുൾപ്പെട്ട ഖണ്ഡികകളിന്മേൽ വിശദമായ തെളിവെടുപ്പ് നടന്നു.

സമിതി അംഗങ്ങളായ എം.എൽ.എമാരായ എ.സി.മൊയ്തീൻ, ടി.ഐ. മധുസൂദനൻ., ഇ.കെ വിജയൻ, കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ, പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ, കേരള സ്റ്റേറ്റ് ഓഡിറ്റ് വകുപ്പ് ഡയറക്ടർ,

സ്റ്റേറ്റ് പെർഫോമൻസ് ഓഡിറ്റ് ഓഫീസർ, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/157185/assembly-committee-held-evidence-gathering-meeting-kozhikode-collectoratehall)