---
title: "#KSPraveenkumar | കെ എസ് പ്രവീൺകുമാറിന് ആദരാഞ്ജലി"
english_title: "#Tribute  #KSPraveenkumar"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/157181/tribute-kspraveenkumar"
published_at: "2023-10-26T22:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653a97ca4cac6_samskaram.jpg"
keywords: []
---

# #KSPraveenkumar | കെ എസ് പ്രവീൺകുമാറിന് ആദരാഞ്ജലി

> **Lead Summary:** **കോഴിക്കോട്: [** അന്തരിച്ച ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫർ കെ എസ് പ്രവീൺകുമാറിന് സംസ്ഥാന സർക്കാരിന് വേണ്ടി ആദരാഞ്ജലികൾ അർപ്പിച്ചു.

## Article Content

**കോഴിക്കോട്: [** അന്തരിച്ച ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫർ കെ എസ് പ്രവീൺകുമാറിന് സംസ്ഥാന സർക്കാരിന് വേണ്ടി ആദരാഞ്ജലികൾ അർപ്പിച്ചു.

കോഴിക്കോട് ടൗൺഹാളിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ മുഖ്യമന്ത്രിക്ക് വേണ്ടി ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗും റവന്യൂ മന്ത്രിക്ക് വേണ്ടി എ.ഡി. എം മുഹമ്മദ് റഫീഖും റീത്ത് സമർപ്പിച്ചു.

പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ദേശാഭിമാനി കോഴിക്കോട് യൂണിറ്റിൽ എത്തിയാണ് ആദരാഞ്ജലികൾ അർപ്പിച്ചത്.

തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലും ആദരാഞ്ജലി അർപ്പിച്ചു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/157181/tribute-kspraveenkumar)