---
title: "#KozhikodeRailwayStation | മാറ്റത്തിനൊരുങ്ങി കോഴിക്കോട് റെയിൽവേസ്റ്റേഷൻ: നവീകരണം 472.96 കോടി രൂപ ചെലവിൽ "
english_title: "#Kozhikoderailwaystation #renovation#cost #Rs472.96crore"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/157115/kozhikoderailwaystation-renovationcost-rs47296crore-new"
published_at: "2023-10-26T17:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653a56c2a17c1_kkd.jpg"
keywords: []
---

# #KozhikodeRailwayStation | മാറ്റത്തിനൊരുങ്ങി കോഴിക്കോട് റെയിൽവേസ്റ്റേഷൻ: നവീകരണം 472.96 കോടി രൂപ ചെലവിൽ 

> **Lead Summary:** **കോഴിക്കോട്: [** റെയിൽവേസ്റ്റേഷനിൽ വമ്പിച്ച മാറ്റങ്ങൾക്കായി കേന്ദ്ര സർക്കാർ 472.96 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.

## Article Content

**കോഴിക്കോട്: [** റെയിൽവേസ്റ്റേഷനിൽ വമ്പിച്ച മാറ്റങ്ങൾക്കായി കേന്ദ്ര സർക്കാർ 472.96 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.

ഇതിന് മുന്നോടിയായി ദക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷനിലെ ഉന്നത ഉദ്യോഗസ്ഥ സംഘം കോഴിക്കോട്ടെത്തി വിശദമായ ചർച്ചകൾ നടത്തി. രണ്ട് അഡീഷണൽ ഡിവിഷൻ മാനേജർമാരുടെ നേതൃത്വത്തിലാണ് സംഘം കോഴിക്കോട്ടെത്തിയത്.

നിലവിലുള്ള കെട്ടിടങ്ങൾ പൊളിക്കുമ്പോൾ ഓരോ ഓഫീസും മാറ്റി സ്ഥാപിക്കുമ്പോഴുണ്ടാകുന്ന കാര്യങ്ങളും, രണ്ട് ടെർമിനലുകളുമായി റോഡ് വികസനത്തിന്റെ സാധ്യതകളുമാണ് സംഘം ചർച്ച ചെയ്തത്. സ്റ്റേഷന്റെ പുനർ നിർമ്മാണത്തിനായി നിലവിലുള്ള കെട്ടിടങ്ങളുടെ 90% ഘട്ടംഘട്ടമായി പൊളിക്കും.

റെയിൽവേസ്റ്റേഷനിൽ നടക്കുന്ന വികസനം സംസ്ഥാത്തെ റെയിൽവേസ്റ്റേഷനുകളിൽ നടക്കുന്ന ഏറ്റവും വലിയ വികസനമായിരിക്കും. ടെൻഡർ നടപടികൾ തുടങ്ങിയാൽ മൂന്ന് വർഷത്തിനകം പദ്ധതി പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിർദ്ദിഷ്ട പദ്ധതി പ്രകാരം റെയിൽവേ സ്റ്റേഷന് കിഴക്ക് ഭാഗത്തും, പടിഞ്ഞാറ് ഭാഗത്തും രണ്ട്, നാല് നിലകളുള്ള ടെർമിനൽ കെട്ടിടങ്ങൾ നിർമ്മിക്കും, 43 മീറ്റർ വീതിയുള്ള കോൺകോർസും 12 മീറ്റർ വീതിയുള്ള പാലങ്ങളും ഉണ്ടാവും.

റെയിൽവേ ക്വാർട്ടേഴ്സുകൾ അഞ്ച് അപാർട്ട്മെന്റ് സമുച്ചയങ്ങളാകും. സ്റ്റേഷനിലെ വിവിധ ഓഫീസുകൾ ഒരു കുടക്കീഴിലാകും. രണ്ട് മൾട്ടി ലെവൽ പാർക്കിംഗ് പ്ലാസകൾ, ഉപരിതല പാർക്കിംഗ് ഏരിയ, എസ്ടിപികൾ, പ്രത്യേക ആർഎംഎസ് ബ്ലോക്ക്, എസ്കലേറ്ററുകൾ എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമാണ്.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/157115/kozhikoderailwaystation-renovationcost-rs47296crore-new)