---
title: "#schoolbus | സ്കൂൾ ബസ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഫ്ലാഗ് ഓഫ് ചെയ്തു"
english_title: " #Kallai Govt. #minister #flagged #newly #allotted #schoolbus #UPschool"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/157057/kallai-govt-minister-flagged-newly-allotted-schoolbus-upschool-new"
published_at: "2023-10-26T14:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653a268e1bd0f_school_bus.jpg"
keywords: []
---

# #schoolbus | സ്കൂൾ ബസ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഫ്ലാഗ് ഓഫ് ചെയ്തു

> **Lead Summary:** **കോഴിക്കോട്: [ **കല്ലായി ഗവ. യു.പി സ്കൂളിൽ പുതിയതായി അനുവദിച്ച സ്കൂൾ ബസ് തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഫ്ലാഗ് ഓഫ് ചെയ്തു.

## Article Content

**കോഴിക്കോട്: [ **കല്ലായി ഗവ. യു.പി സ്കൂളിൽ പുതിയതായി അനുവദിച്ച സ്കൂൾ ബസ് തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഫ്ലാഗ് ഓഫ് ചെയ്തു.

ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ് അധ്യക്ഷത വഹിച്ചു.

മന്ത്രിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 24.5 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ ബസ് വാങ്ങിയത്. പ്രധാനാധ്യാപിക ട്രീസ മാത്യു റിപ്പോർട്ട് അവതരിപ്പിച്ചു.

കോർപ്പറേഷൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി കെ നാസർ, വാർഡ് കൗൺസിലർമാരായ എം സി സുധാമണി, ബിജുലാൽ, പി ടി എ പ്രസിഡന്റ് ജറീഷ് പി ടി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, അധ്യാപകർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/157057/kallai-govt-minister-flagged-newly-allotted-schoolbus-upschool-new)