---
title: "#kozhikode | മം​ഗ​ല​ശ്ശേ​രി ​പട്ടി​ക​വ​ർ​ഗ തോ​ട്ടം നി​വാ​സി​ക​ളു​ടെ പ​ട്ട​യ​വി​ത​ര​ണ കാത്തിരിപ്പ് തുടരുന്നു "
english_title: "#Mangalassery #Scheduled #Caste #Estate #Residents #Waiting  #Allotment #License #Continue"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/157044/mangalassery-scheduled-caste-estate-residents-waiting-allotment-license-continue"
published_at: "2023-10-26T13:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653a20c81786e_pattayam.jpg"
keywords: []
---

# #kozhikode | മം​ഗ​ല​ശ്ശേ​രി ​പട്ടി​ക​വ​ർ​ഗ തോ​ട്ടം നി​വാ​സി​ക​ളു​ടെ പ​ട്ട​യ​വി​ത​ര​ണ കാത്തിരിപ്പ് തുടരുന്നു 

> **Lead Summary:** **കോഴിക്കോട് : [** മാ​റി​വ​ന്ന സ​ർ​ക്കാ​റു​ക​ളും എം.​എ​ൽ.​എ​മാ​രും ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളും വാ​ക്കു​ന​ൽ​കി​യെ​ങ്കി​ലും ന​ഗ​ര​സ​ഭ​യി​ലെ ചേ​ന്ദ​മം​ഗ​ലൂ​ർ മം​ഗ​ല​ശ്ശേ​രി തോ​ട്ടം നി​വാ​സി​ക​ളു​ടെ പ​ട്ട​യ​പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​യി​ല്ല.

## Article Content

**കോഴിക്കോട് : [** മാ​റി​വ​ന്ന സ​ർ​ക്കാ​റു​ക​ളും എം.​എ​ൽ.​എ​മാ​രും ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളും വാ​ക്കു​ന​ൽ​കി​യെ​ങ്കി​ലും ന​ഗ​ര​സ​ഭ​യി​ലെ ചേ​ന്ദ​മം​ഗ​ലൂ​ർ മം​ഗ​ല​ശ്ശേ​രി തോ​ട്ടം നി​വാ​സി​ക​ളു​ടെ പ​ട്ട​യ​പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​യി​ല്ല.

തി​രു​വ​മ്പാ​ടി​യി​ല്‍ 60 പ​ട്ടി​ക​വ​ർ​ഗ കു​ടും​ബ​ങ്ങ​ള്‍ക്കു​ള്ള പ​ട്ട​യ​വി​ത​ര​ണ ച​ട​ങ്ങി​ൽ മം​ഗ​ല​ശ്ശേ​രി തോ​ട്ടം പ്ര​ശ്നം ഉ​ട​ന്‍ പ​രി​ഹ​രി​ക്കു​മെ​ന്ന് റ​വ​ന്യൂ മ​ന്ത്രി കെ. ​രാ​ജ​ന്‍ പ​റ​ഞ്ഞി​രു​ന്നു.

ഇ​തെ​ങ്കി​ലും യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ 41 വ​ര്‍ഷ​ത്തോ​ള​മാ​യി പ​ട്ട​യ സ്വ​പ്ന​വു​മാ​യി ക​ഴി​യു​ന്ന 240 കു​ടും​ബ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പി​ന് അ​റു​തി​യാ​കും. 61 പേ​രാ​ണ് ഇ​പ്പോ​ൾ ഇ​വി​ടെ വീ​ടു​വെ​ച്ച് താ​മ​സി​ക്കു​ന്ന​ത്. ബാ​ക്കി​യു​ള്ള​വ​ർ കൃ​ഷി​ചെ​യ്തു പോ​രു​ന്നു.

1982 ഏ​പ്രി​ലി​ലാ​ണ് 26 ഏ​ക്ക​ര്‍ സ്ഥ​ലം പ്ര​ദേ​ശ​ത്തെ പാ​വ​പ്പെ​ട്ട 240 കു​ടും​ബ​ങ്ങ​ള്‍ക്ക് 10 സെ​ന്റ് വീ​തം സ​ര്‍ക്കാ​ര്‍ പ​തി​ച്ചു ന​ല്‍കി​യ​ത്. ചേ​ന്ദ​മം​ഗ​ലൂ​ർ താ​ഴ​ക്കോ​ട് വി​ല്ലേ​ജി​ൽ​പ്പെ​ടു​ന്ന റി.​സ.91, 99 എ​ന്നീ ന​മ്പ​റു​ക​ളി​ൽ​പ്പെ​ടു​ന്ന ഭൂ​മി​യാ​ണി​ത്.

ഭൂ​മി വ​നം വ​കു​പ്പി​ന്റെ പേ​രി​ലാ​യ​തി​നാ​ൽ റ​വ​ന്യൂ വ​കു​പ്പി​ന് കൈ​മാ​റാ​നു​ള്ള ന​ട​പ​ടി നീ​ണ്ടു​പോ​യ​താ​ണ് പ​ട്ട​യം ല​ഭി​ക്കാ​തി​രി​ക്കാ​ന്‍ കാ​ര​ണ​മാ​യ​ത്. നി​ര​വ​ധി ത​വ​ണ പ്ര​ദേ​ശ​വാ​സി​ക​ള്‍ പ്ര​തി​ഷേ​ധ സ​മ​ര​വും നി​വേ​ദ​ന​ങ്ങ​ളു​മാ​യി അ​ധി​കൃ​ത​രെ സ​മീ​പി​ച്ചെ​ങ്കി​ലും പ​രി​ഹാ​ര​മാ​യി​ല്ല.

പ്ര​ശ്ന​പ​രി​ഹാ​രം വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ര​ണ്ടു​വ​ര്‍ഷം മു​മ്പ് വാ​ര്‍ഡ് കൗ​ണ്‍സി​ല​ര്‍ ഫാ​ത്തി​മ കൊ​ട​പ്പ​ന റ​വ​ന്യൂ മ​ന്ത്രി കെ. ​രാ​ജ​ന് നി​വേ​ദ​നം ന​ല്‍കി​യി​രു​ന്നു. പ​ട്ട​യം ഇ​ല്ലാ​ത്ത​തി​നാ​ൽ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ൻ​പോ​ലും ക​ഴി​യാ​തെ പ്ര​ദേ​ശ​വാ​സി​ക​ൾ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്.

കി​ട്ടി​യ ഭൂ​മി​യി​ൽ വീ​ടു​വെ​ക്കാ​ൻ ലോ​ൺ​പോ​ലെ​യു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്കാ​നാ​വാ​തെ പ​ട്ട​യ പ്ര​തി​സ​ന്ധി​യി​ൽ കു​ടു​ങ്ങി ന​ട്ടം തി​രി​യു​ന്ന നി​ര​വ​ധി പേ​രും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. നി​ല​വി​ലു​ള്ള ഭൂ​മി​ക്ക് പ​ക​ര​മാ​യി സ​ർ​ക്കാ​റി​ന്റെ അ​ധീ​ന​ത​യി​ലു​ള്ള കൊ​യി​ലാ​ണ്ടി താ​ലൂ​ക്കി​ലെ ച​ക്കി​ട്ട​പാ​റ​യി​ൽ അ​റു​പ​ത് ഏ​ക്ക​ർ റ​വ​ന്യൂ ഭൂ​മി വ​നം വ​കു​പ്പി​ന് വേ​ണ്ടി വി​ട്ട് കൊ​ടു​ക്കാ​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ മു​ന്നോ​ട്ടു​വെ​ച്ചി​രു​ന്ന​ത്.

സ്ഥ​ല കൈ​മാ​റ്റ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്കു​വേ​ണ്ടി കോ​ഴി​ക്കോ​ട് ഡി​വി​ഷ​ന​ൽ ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ തി​രു​വ​ന​ന്ത​പു​ര​ത്തെ പ്രി​ൻ​സി​പ്പ​ൽ ചീ​ഫ് ഫോ​റ​സ്റ്റ് ക​ൺ​സ​ർ​വേ​റ്റ​ർ ആ​ൻ​ഡ് നോ​ഡ​ൽ ഓ​ഫി​സ​ർ​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം, 2017 ഡി​സം​ബ​ർ 12ന് ​അ​ന്ന​ത്തെ ജി​ല്ല ക​ല​ക്ട​ർ ഓ​ൺ​ലൈ​ൻ മു​ഖേ​ന പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് ക​ത്ത് ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും വീ​ണ്ടും ന​ട​പ​ടി​ക​ൾ നീ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/157044/mangalassery-scheduled-caste-estate-residents-waiting-allotment-license-continue)