---
title: " #Khadimarket | ഖാദി വിപണന മേളയ്ക്ക് കോഴിക്കോടിൽ തുടക്കമായി"
english_title: " #Khadi #market #fair #started #Kozhikode"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/156993/khadi-market-fair-started-kozhikode"
published_at: "2023-10-26T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6539fdc911070_khadi.jpg"
keywords: []
---

#  #Khadimarket | ഖാദി വിപണന മേളയ്ക്ക് കോഴിക്കോടിൽ തുടക്കമായി

> **Lead Summary:** ** കോഴിക്കോട് : [** ഖാദി മഹോത്സവത്തിന്റെ ഭാഗമായി കേരള സർവോദയ സംഘത്തിന്റെ ആഭിമുഖ്യത്തിൽ സിവിൽ സ്റ്റേഷൻ പരിസരത്ത് ഒരുക്കിയ മിനി എക്സിബിഷൻ ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിംഗ് ഉദ്ഘാടനം ചെയ്തു.

## Article Content

** കോഴിക്കോട് : [** ഖാദി മഹോത്സവത്തിന്റെ ഭാഗമായി കേരള സർവോദയ സംഘത്തിന്റെ ആഭിമുഖ്യത്തിൽ സിവിൽ സ്റ്റേഷൻ പരിസരത്ത് ഒരുക്കിയ മിനി എക്സിബിഷൻ ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിംഗ് ഉദ്ഘാടനം ചെയ്തു.

കേരള സർവോദയ സംഘം ചെയർമാൻ യു.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എ.ഡി.എം സി .മുഹമ്മദ് റഫീഖ് മുഖ്യാതിഥിയായി.

കുടുംബശ്രീ ജില്ലാ മിഷൻ, ജില്ലാ വ്യവസായ കേന്ദ്രം എന്നിവയുടെ സഹകരണത്തോടെ ഒരുക്കിയ വിപണന മേള 28 വരെ തുടരും.

കുടുംബശ്രീ ഉത്പന്നങ്ങളും മേളയിൽ ലഭ്യമാകും. കേരള സർവോദയ സംഘം ജനറൽ സെക്രട്ടറി എ. ഗോപകുമാർ സ്വാഗതവും ജനറൽ മാനേജർ കെ.പി ഹരി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/156993/khadi-market-fair-started-kozhikode)