---
title: "#Congress | തിരഞ്ഞെടുപ്പ് വിജയം ലക്ഷ്യമിട്ട് കോൺഗ്രസ് നടത്തുന്ന സംയുക്ത ജില്ലാ പര്യടനങ്ങൾക്ക് കോഴിക്കോട് തുടക്കമായി"
english_title: " #Kozhikode #started  #joint #district #tours #conducted #Congress #aim #winning #elections"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/156975/kozhikode-started-joint-district-tours-conducted-congress-aim-winning-elections"
published_at: "2023-10-26T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6539f52741417_udf.jpg"
keywords: []
---

# #Congress | തിരഞ്ഞെടുപ്പ് വിജയം ലക്ഷ്യമിട്ട് കോൺഗ്രസ് നടത്തുന്ന സംയുക്ത ജില്ലാ പര്യടനങ്ങൾക്ക് കോഴിക്കോട് തുടക്കമായി

> **Lead Summary:** **കോഴിക്കോട്: [** വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലെ വിജയം ലക്ഷ്യമിട്ട് താഴെത്തട്ടിലെ പാർട്ടി സംവിധാനം ശക്തമാക്കാൻ കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും നടത്തുന്ന സംയുക്ത ജില്ലാ പര്യടനങ്ങൾക്ക് കോഴിക്കോട്ട് തുടക്കമായി.

## Article Content

**കോഴിക്കോട്: [** വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലെ വിജയം ലക്ഷ്യമിട്ട് താഴെത്തട്ടിലെ പാർട്ടി സംവിധാനം ശക്തമാക്കാൻ കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും നടത്തുന്ന സംയുക്ത ജില്ലാ പര്യടനങ്ങൾക്ക് കോഴിക്കോട്ട് തുടക്കമായി.

പ്രവർത്തകരിൽ ആവേശവും ആത്മവിശ്വാസവും ഉണർത്താനും പാർട്ടി സംവിധാനം കുറ്റമറ്റതാക്കാനുമായി കർശനവും കൃത്യവുമായ മാർഗനിർ‍ദേശങ്ങളുമായാണ് ആദ്യ പര്യടനം പൂർത്തിയാക്കിയത്.

ജനവിശ്വാസം കോൺഗ്രസിനാണെന്നും കേരളത്തിലെ ഈ അനുകൂലസാഹചര്യം വിനിയോഗിക്കണമെന്നും ഉദ്ഘാടനപ്രസംഗത്തിൽ കെ.സുധാകരൻ ഓർമിപ്പിച്ചു. ആദ്യം ജില്ലയിലെ പ്രവർത്തക കൺവൻഷനാണ് ചേർന്നത്.

ബൂത്ത്, വാർഡ്, മണ്ഡലം, ബ്ലോക്ക് പ്രസിഡന്റുമാർ, മണ്ഡലം, ബ്ലോക്ക്, ജില്ലാ ഭാരവാഹികൾ, കെപിസിസി അംഗങ്ങൾ‍, സഹകരണ സംഘങ്ങളിലെ ഡയറക്ടർമാർ, തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങൾ, പോഷകസംഘടനയിലെ ബ്ലോക്ക് പ്രസിഡന്റുമാർ, ജില്ലാ, സംസ്ഥാന ഭാരവാഹികൾ എന്നിവരായിരുന്നു പ്രതിനിധികൾ.

ഉച്ചയ്ക്കുശേഷം ബ്ലോക്ക് പ്രസിഡന്റുമാർ, ഡിസിസി ഭാരവാഹികൾ, കെപിസിസി അംഗങ്ങൾ, ജില്ലാതല പുനഃസംഘടനാസമിതി നേതാക്കൾ എന്നിവരുമായി കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും കൂടിക്കാഴ്ച നടത്തി.

ഇന്നലെ തുടക്കമിട്ട സംയുക്ത കൺവൻഷനോടെ തിരഞ്ഞെടുപ്പിന്റെ ഉണർവിലേക്ക് എത്തിയ കോൺഗ്രസ് പ്രവർത്തകർക്കു മുന്നിലുള്ളത് പദയാത്രകളുടെയും ജാഥകളുടെയും തിരക്കേറിയ കാലമാണ്. നവംബർ 11ന് എറണാകുളത്ത് സംയുക്ത കൺവൻഷനുകൾക്ക് സമാപനമാകും.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/156975/kozhikode-started-joint-district-tours-conducted-congress-aim-winning-elections)