---
title: "#IshikaMuralPaintingExhibition | ഇഷിക മ്യൂറല്‍ പെയിന്റിംഗ് എക്‌സിബിഷന്‍ 27 മുതല്‍ ലളിത കലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ "
english_title: "#IshikaMuralPainting #Exhibition #LalithaKalaAcademy #Art #Gallery "
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/156866/ishikamuralpainting-exhibition-lalithakalaacademy-art-gallery"
published_at: "2023-10-25T20:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6539285665db3_ishika.jpg"
keywords: []
---

# #IshikaMuralPaintingExhibition | ഇഷിക മ്യൂറല്‍ പെയിന്റിംഗ് എക്‌സിബിഷന്‍ 27 മുതല്‍ ലളിത കലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ 

> **Lead Summary:** കോഴിക്കോട്: ഇഷിക മ്യൂറല്‍ പെയിന്റിംഗ് എക്‌സിബിഷന്‍ 27 മുതല്‍ 31 വരെ ലളിത കലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

## Article Content

കോഴിക്കോട്: ഇഷിക മ്യൂറല്‍ പെയിന്റിംഗ് എക്‌സിബിഷന്‍ 27 മുതല്‍ 31 വരെ ലളിത കലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

27ന് 11 മണിക്ക്‌ ഡോ.കൃഷ്ണ കുമാര്‍ കെ.യു.ഉദ്ഘാടനം ചെയ്യും.

സത്യപ്രിയ.എ. സിന്ധു.എസ്‌, കെ.സന്ധ്യ ഷോബിരാജ്, സുഹിന പ്രസന്ന കുമാര്‍, നിമ്മി.കെ.എസ്, സവിത ഹരീന്ദ്രന്‍, പ്രിയ നന്ദു, വിജയം.സി.ടി, ശ്രീജ പുന്നത്ത്, പ്രജിന പി.വി എന്നീ ചിത്രകാരികളുടെ ഇരുപതോളം ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്.

ഒയിസ്‌ക്ക ഇന്റര്‍ നാഷണലിന്റെ കീഴിലുള്ള കലാക്ഷേത്രയില്‍ നിന്ന് ചിത്ര രചന പഠിച്ചവരാണ് ചിത്രകാരികള്‍.

വാര്‍ത്താ സമ്മേളനത്തില്‍ സന്ധ്യ ഷോബിരാജ്, സത്യപ്രിയ, പ്രിയ നന്ദകുമാര്‍, ശ്രീജ പുന്നത്ത്, പ്രജിന.പി.വി എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/156866/ishikamuralpainting-exhibition-lalithakalaacademy-art-gallery)