---
title: "#arrest | വീടു കേ​ന്ദ്രീ​ക​രി​ച്ച് ബ്രൗൺഷുഗർ വില്പന ബന്ധുക്കൾ പിടിയിൽ"
english_title: "#Relatives #arrested #selling #brown #sugar #home"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/156729/relatives-arrested-selling-brown-sugar-home"
published_at: "2023-10-25T12:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6538bc6321364_ar.jpg"
keywords: []
---

# #arrest | വീടു കേ​ന്ദ്രീ​ക​രി​ച്ച് ബ്രൗൺഷുഗർ വില്പന ബന്ധുക്കൾ പിടിയിൽ

> **Lead Summary:** **കോ​ഴി​ക്കോ​ട്: [** മാ​റാ​ടു​ള്ള വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് ബ്രൗ​ൺ ഷു​ഗ​ർ വി​റ്റു വ​ന്ന മാ​റാ​ട് ക​ട്ട​യാ​ട്ട് പ​റ​മ്പി​ൽ കെ.​പി . ക​മാ​ലു​ദ്ദീ​ൻ , മ​രു​മ​ക​ൻ ബേ​പ്പൂ​ർ ഇ​ര​ട്ട​ച്ചി​റ നെ​ല്ലി​ശ്ശേ​രി ഹൗ​സി​ൽ എ​ൻ. ആ​ഷി​ക്ക് എ​ന്നി​വ​രെ നാ​ർ​കോ​ട്ടി​ക് സെ​ൽ അ​സി. ക​മീ​ഷ​ണ​ർ ടി.​പി. ജേ​ക്ക​ബി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡാ​ൻ​സാ​ഫും, മാ​റാ​ട് ഇ​ൻ​സ്പെ​ക്ട​ർ എ​ൻ. രാ​ജേ​ഷ് കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മാ​റാ​ട് പൊ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി.

## Article Content

**കോ​ഴി​ക്കോ​ട്: [** മാ​റാ​ടു​ള്ള വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് ബ്രൗ​ൺ ഷു​ഗ​ർ വി​റ്റു വ​ന്ന മാ​റാ​ട് ക​ട്ട​യാ​ട്ട് പ​റ​മ്പി​ൽ കെ.​പി . ക​മാ​ലു​ദ്ദീ​ൻ , മ​രു​മ​ക​ൻ ബേ​പ്പൂ​ർ ഇ​ര​ട്ട​ച്ചി​റ നെ​ല്ലി​ശ്ശേ​രി ഹൗ​സി​ൽ എ​ൻ. ആ​ഷി​ക്ക് എ​ന്നി​വ​രെ നാ​ർ​കോ​ട്ടി​ക് സെ​ൽ അ​സി. ക​മീ​ഷ​ണ​ർ ടി.​പി. ജേ​ക്ക​ബി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡാ​ൻ​സാ​ഫും, മാ​റാ​ട് ഇ​ൻ​സ്പെ​ക്ട​ർ എ​ൻ. രാ​ജേ​ഷ് കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മാ​റാ​ട് പൊ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി.

60 ഗ്രാം ​ബ്രൗ​ൺ ഷു​ഗ​റു​മാ​യാ​ണ് ഇ​രു​വ​രും അ​റ​സ്റ്റി​ലാ​യ​ത്.

പി​ടി​കൂ​ടി​യ ല​ഹ​രി​മ​രു​ന്നി​ന് ചി​ല്ല​റ വി​പ​ണി​യി​ൽ നാ​ല് ല​ക്ഷ​ത്തോ​ളം രൂ​പ വ​രും. ഇ​വ​ർ ല​ഹ​രി​ക്ക് അ​ടി​മ​ക​ളും ബ്രൗ​ൺ ഷു​ഗ​ർ സ്ഥി​ര​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​മാ​ണെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു.

മാ​റാ​ട് സ്റ്റേ​ഷ​നി​ലെ എ​സ്.​ഐ മാ​രാ​യ വി​നോ​ദ്, അ​ജി​ത്ത്, അ​ബ്ബാ​സ്, എ.​എ​സ്.​ഐ ഷാ​ജു, ഷ​നോ​ദ് കു​മാ​ർ , ഗി​രീ​ഷ് , എ.​എ​സ്.​ഐ ബൈ​ജു, ഷി​ബി​ല, സു​നേ​ന എ​ന്നി​വ​രും നാ​ർ​കോ​ട്ടി​ക് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ മ​നോ​ജ് എ​ട​യേ​ട​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഡാ​ൻ​സാ​ഫ് ടീ​മും, ആ​ന്റി നാ​ർ​കോ​ട്ടി​ക് ഷാ​ഡോ​സും ന​ട​ത്തി​യ നീ​ക്ക​ത്തി​ലാ​ണ് അ​റ​സ്റ്റ്.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/156729/relatives-arrested-selling-brown-sugar-home)