---
title: " #MBhaskaran | മുൻ മേയറും സി.പി.എം. നേതാവുമായിരുന്ന എം. ഭാസ്കരന്റെ അനുസ്മരണപരിപാടി സംഘടിപ്പിച്ചു "
english_title: "#Former #mayor #C.P.M. #leader #MBhaskar #commemoration #program #organized"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/156684/former-mayor-cpm-leader-mbhaskar-commemoration-program-organized-new"
published_at: "2023-10-25T10:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65389f05ce00a_m_baskaran.jpg"
keywords: []
---

#  #MBhaskaran | മുൻ മേയറും സി.പി.എം. നേതാവുമായിരുന്ന എം. ഭാസ്കരന്റെ അനുസ്മരണപരിപാടി സംഘടിപ്പിച്ചു 

> **Lead Summary:** **കോഴിക്കോട്: [ **മുൻ മേയറും സി.പി.എം. നേതാവുമായിരുന്ന എം. ഭാസ്കരന്റെ അനുസ്മരണപരിപാടി കരുവിശ്ശേരി പാർക്കിൽ നടത്തി.

## Article Content

**കോഴിക്കോട്: [ **മുൻ മേയറും സി.പി.എം. നേതാവുമായിരുന്ന എം. ഭാസ്കരന്റെ അനുസ്മരണപരിപാടി കരുവിശ്ശേരി പാർക്കിൽ നടത്തി.

മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.

എം. ഭാസ്കരന്റെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. സി.പി.എം. ഏരിയാ സെക്രട്ടറി കെ. രതീഷ് അധ്യക്ഷനായി.

സ്വാഗതസംഘം ചെയർമാൻ കെ. കിഷോർ, കൺവീനർ വരുൺഭാസ്കർ, ജില്ലാ കമ്മിറ്റിയംഗങ്ങളായ ഇ. പ്രേംകുമാർ, ടി.വി. നിർമലൻ, ഏരിയാകമ്മിറ്റിയംഗങ്ങളായ പി. ലക്ഷ്മണൻ, വി.പി. മനോജ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/156684/former-mayor-cpm-leader-mbhaskar-commemoration-program-organized-new)