---
title: "#UDF | നവ കേരള സദസ്സ് യു ഡി എഫ് ബഹിഷ്കരിക്കും"
english_title: " #NavaKeralaSadas #boycott #UDF"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/156620/navakeralasadas-boycott-udf"
published_at: "2023-10-24T22:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6537fdf7189dc_udf.jpg"
keywords: []
---

# #UDF | നവ കേരള സദസ്സ് യു ഡി എഫ് ബഹിഷ്കരിക്കും

> **Lead Summary:** **കോഴിക്കോട്: [** അഴിമതിയും, ജനവിരുദ്ധ നടപടികളും മറച്ചുപിടിക്കാൻ സർക്കാർ ചിലവിൽ മുഖ്യ മന്ത്രിയും, മന്ത്രിമാരും നവകേരള സദസ്സെന്ന പേരിൽ സംഘടിപ്പിക്കുന്ന രാഷ്ട്രീയ പ്രേരിതമായ പരിപാടികൾ കോഴിക്കോട് ജില്ലയിൽ ബഹിഷ്കരിക്കുമെന്ന് യു ഡി എഫ് കോഴിക്കോട് ജില്ലാ ചെയർമാൻ കെ ബാലനാരായണനും കൺവീനർ അഹമ്മദ് പുന്നക്കലും.

## Article Content

**കോഴിക്കോട്: [** അഴിമതിയും, ജനവിരുദ്ധ നടപടികളും മറച്ചുപിടിക്കാൻ സർക്കാർ ചിലവിൽ മുഖ്യ മന്ത്രിയും, മന്ത്രിമാരും നവകേരള സദസ്സെന്ന പേരിൽ സംഘടിപ്പിക്കുന്ന രാഷ്ട്രീയ പ്രേരിതമായ പരിപാടികൾ കോഴിക്കോട് ജില്ലയിൽ ബഹിഷ്കരിക്കുമെന്ന് യു ഡി എഫ് കോഴിക്കോട് ജില്ലാ ചെയർമാൻ കെ ബാലനാരായണനും കൺവീനർ അഹമ്മദ് പുന്നക്കലും.

നിരന്തരം ജനങ്ങളെ ദ്രോഹിക്കുകയും,ഞെട്ടിപ്പിക്കുന്ന അഴിമതിക്ക് നേതൃത്വം നൽകുകയും ചെയ്യുന്ന പിണറായി സർക്കാരിന്റെ ഇത്തരം

കബളിപ്പിക്കൽ പരിപാടികൾ ബഹിഷ്ക്കരിക്കാൻ യു ഡി എഫ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ യു ഡി എഫ് പ്രവർത്തകരും,

എം. പി മാരും, എം. എൽ. എ മാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും പ്രതിഷേധിച്ചുകൊണ്ട് ഇത്തരം പരിപാടികൾ ബഹിഷ്ക്കരിക്കും.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/156620/navakeralasadas-boycott-udf)