---
title: "#Warning | യാത്രക്കാർ ഭക്ഷണവും വെള്ളവും കരുതണമെന്ന് മുന്നറിയിപ്പ്; താമരശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക് "
english_title: "#Warning #travelers to #carry #food #water'; #Huge #traffic #jam at #Tamarassery #Pass"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/156244/warning-travelers-to-carry-food-water-huge-traffic-jam-at-tamarassery-pass"
published_at: "2023-10-23T13:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65362e90f0918_churam2.jpg"
keywords: []
---

# #Warning | യാത്രക്കാർ ഭക്ഷണവും വെള്ളവും കരുതണമെന്ന് മുന്നറിയിപ്പ്; താമരശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക് 

> **Lead Summary:** **കോഴിക്കോട് (താമരശേരി): [ **അവധി ആഘോഷങ്ങൾക്കായി വയനാട്ടിലേക്ക് ചുരം കയറുന്നവർക്ക് മുന്നറിയിപ്പുമായി ചുരം സംരക്ഷണ സമിതി പ്രവർത്തകർ.

## Article Content

**കോഴിക്കോട് (താമരശേരി): [ **അവധി ആഘോഷങ്ങൾക്കായി വയനാട്ടിലേക്ക് ചുരം കയറുന്നവർക്ക് മുന്നറിയിപ്പുമായി ചുരം സംരക്ഷണ സമിതി പ്രവർത്തകർ.

സഞ്ചാരികൾ വയനാട്ടിലേക്ക് യാത്ര തുടങ്ങിയതോടെ താമരശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഇതേ തുടർന്ന് യാത്രക്കാർ വെള്ളം ഭക്ഷണം വാഹനത്തിന് ആവശ്യത്തിനുള്ള ഇന്ധനം എന്നിവ കൈയിൽ കരുതണമെന്ന് ചുരം സംരക്ഷണ സമിതി പ്രവർത്തകർ അറിയിച്ചു.

കഴിഞ്ഞ ദിവസം ചുരത്തിൽ ലോറി കുടുങ്ങിയതും ഗതാഗതക്കുരുക്കിന് കാരണമായി. ക്രെയിനിന്റെ സഹായത്തോടെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് ലോറി നീക്കം ചെയ്‌തത്‌.

ചുരത്തിൽ ഇന്നലെ ആരംഭിച്ച ഗതാഗതക്കുരുക്ക് ഇന്നും തുടരുകയാണ്. വാഹനങ്ങൾ ഇഴഞ്ഞാണ് ചുരത്തിലൂടെ നീങ്ങുന്നത്. പലയിടങ്ങളിലും ബ്ളോക്ക് അനുഭവപ്പെടുന്നുണ്ട്. വാഹനങ്ങളുടെ എണ്ണം വർധിക്കുന്നതിനാൽ കുരുക്കഴിക്കുക ശ്രമകരമാണ്.

ഗതാഗത നീക്കം സുഗമമാക്കുന്നതിനായി പോലീസും എൻഡിആർഎഫ് സംഘവും ശ്രമം തുടരുകയാണ്. അവധി ദിനങ്ങളായതിനാൽ ശനിയാഴ്‌ച വൈകിട്ട് മുതൽ ചുരത്തിൽ വാഹനങ്ങളുടെ തിരക്ക് അനുഭവപ്പെട്ടിരുന്നു.

ഇന്നലെ രാവിലെയോടെ ചുരത്തിൽ നിന്നുതിരിയാൻ ഇടമില്ലാത്ത അവസ്‌ഥയായി. ഇതിനിടെയാണ് വൈകിട്ട് മൂന്ന് മണിയോടെ എട്ടാം വളവിൽ ചരക്ക് ലോറി കുടുങ്ങിയത്. ഇതോടെ ചുരത്തിലൂടെയുള്ള ഗതാഗതം പൂർണമായും മുടങ്ങി.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/156244/warning-travelers-to-carry-food-water-huge-traffic-jam-at-tamarassery-pass)