---
title: "#WomenPoliceStation | വനിതാ പൊലീസ് സ്റ്റേഷന്‍ സുവര്‍ണ ജൂബിലി നിറവില്‍; കോഴിക്കോട് നഗരത്തിൽ ആവേശമായി ബൈക്ക് റാലി"
english_title: "#Women #police #station #celebrates #golden #jubilee #Bike #Rally #Kozhikode #City"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/155689/women-police-station-celebrates-golden-jubilee-bike-rally-kozhikode-city"
published_at: "2023-10-21T10:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65335970a0649_BIKE.jpg"
keywords: []
---

# #WomenPoliceStation | വനിതാ പൊലീസ് സ്റ്റേഷന്‍ സുവര്‍ണ ജൂബിലി നിറവില്‍; കോഴിക്കോട് നഗരത്തിൽ ആവേശമായി ബൈക്ക് റാലി

> **Lead Summary:** **കോഴിക്കോട്: [ **ഇന്ത്യയിലെ ആദ്യ വനിതാ പൊലീസ് സ്റ്റേഷന്റെ സുവർണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് വനിതാ പൊലീസുകാർ ബൈക്ക് റാലി നടത്തി.

## Article Content

**കോഴിക്കോട്: [ **ഇന്ത്യയിലെ ആദ്യ വനിതാ പൊലീസ് സ്റ്റേഷന്റെ സുവർണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് വനിതാ പൊലീസുകാർ ബൈക്ക് റാലി നടത്തി.

വെള്ളയിൽ പൊലീസ് സ്റ്റേഷന് സമീപം കോനാട് നിന്നും ആരംഭിച്ച റാലി സൗത്ത് ബീച്ച്, ചാലപ്പുറം, പുതിയറ, രാജാജി റോഡ് വഴി വനിതാ പൊലീസ് സ്റ്റേഷനിൽ സമാപിച്ചു.

ബൈക്ക് റൈഡർ ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി. ശാരുതി റാലി ഉദ്ഘാടനം ചെയ്തു.

സ്റ്റേഷൻ ഹൗസ് ഓഫീസർ തുളസി, കേരള പൊലീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വി.ഷാജു, സെക്രട്ടറി പി ആർ രഘീഷ്, വൈസ് പ്രസിഡന്റ് കെ.ടി നിറാസ്, പി.കെ.റജീന എന്നിവർ നേതൃത്വം നൽകി.

സമാപന ചടങ്ങ് ജില്ലാ പൊലീസ് മേധാവി ഡി.ഐ.ജി. രാജ്പാൽ മീണ ഉദ്ഘാടനം ചെയ്തു. ട്രാഫിക് എ.സി.പി എ.ജെ ജോൺസൺ, കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി രാജേന്ദ്ര രാജ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/155689/women-police-station-celebrates-golden-jubilee-bike-rally-kozhikode-city)