---
title: "#trapped | കോഴിക്കോട് മരം മുറിക്കാനായി കയറിയയാള്‍ മരത്തില്‍ കുടുങ്ങി; രക്ഷകനായി മുക്കം ഫയർഫോഴ്‌സ് "
english_title: "#Man #climbed #down #trees #Kozhikode #trapped #tree #Mukkom #FireForce #Saviour "
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/155160/man-climbed-down-trees-kozhikode-trapped-tree-mukkom-fireforce-saviour-new"
published_at: "2023-10-19T16:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6531106137d83_gireesh.jpg"
keywords: []
---

# #trapped | കോഴിക്കോട് മരം മുറിക്കാനായി കയറിയയാള്‍ മരത്തില്‍ കുടുങ്ങി; രക്ഷകനായി മുക്കം ഫയർഫോഴ്‌സ് 

> **Lead Summary:** **കോഴിക്കോട്: [ ** കോഴിക്കോട് കോടഞ്ചേരിയില്‍ മരം മുറിക്കാനായി കയറിയയാള്‍ മരത്തില്‍ കുടുങ്ങി.

## Article Content

**കോഴിക്കോട്: [ ** കോഴിക്കോട് കോടഞ്ചേരിയില്‍ മരം മുറിക്കാനായി കയറിയയാള്‍ മരത്തില്‍ കുടുങ്ങി.

കോടഞ്ചേരി പഞ്ചായത്തിലെ കരിമ്പാല കുന്നില്‍ വ്യാഴാഴ്ച രാവിലെ 10.30 - ഓടെയാണ് സംഭവം. ഗിരീഷ് എന്നയാളാണ് മരത്തില്‍ കുടുങ്ങിയത്.

മരം മുറിച്ചുമാറ്റുന്നതിന്റെ ഭാഗമായി ചില്ലകള്‍ മുറിക്കാനായി മരത്തിന്റെ മുകളില്‍ കയറിയ ഗിരീഷിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു .

തുടര്‍ന്ന് കൂടെ ജോലിചെയ്തിരുന്നവര്‍ മരത്തില്‍ കയറി ഗിരീഷിനെ കയറുപയോഗിച്ച് മരത്തില്‍ കെട്ടിനിര്‍ത്തി. മുക്കം ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയ ശേഷമാണ് ഗിരീഷിനെ താഴെയിറക്കിയത്.

ഇയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/155160/man-climbed-down-trees-kozhikode-trapped-tree-mukkom-fireforce-saviour-new)