---
title: "#MVD | മോട്ടോർ വാഹന വകുപ്പ് പരിശോധന: കോഴിക്കോട് 12 ബസുകൾക്കെതിരെ കേസ് "
english_title: "#Case #Registered #Against #Buses #Kozhikode  #Inspection #MotorVehiclesDepartment"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/154769/case-registered-against-buses-kozhikode-inspection-motorvehiclesdepartment"
published_at: "2023-10-18T13:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652f96d7deff6_MVD.jpg"
keywords: []
---

# #MVD | മോട്ടോർ വാഹന വകുപ്പ് പരിശോധന: കോഴിക്കോട് 12 ബസുകൾക്കെതിരെ കേസ് 

> **Lead Summary:** **കോ​ഴി​ക്കോ​ട്: [ **സ്കൂ​ട്ട​റി​നു പി​ന്നി​ൽ ബ​സി​ടി​ച്ച് വേ​ങ്ങേ​രി​യി​ൽ ദ​മ്പ​തി​ക​ൾ ദാ​രു​ണ​മാ​യി മ​രി​ച്ച​തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല​യി​ലെ ബ​സു​ക​ൾ പ​രി​ശോ​ധി​ച്ച് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്.

## Article Content

**കോ​ഴി​ക്കോ​ട്: [ **സ്കൂ​ട്ട​റി​നു പി​ന്നി​ൽ ബ​സി​ടി​ച്ച് വേ​ങ്ങേ​രി​യി​ൽ ദ​മ്പ​തി​ക​ൾ ദാ​രു​ണ​മാ​യി മ​രി​ച്ച​തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല​യി​ലെ ബ​സു​ക​ൾ പ​രി​ശോ​ധി​ച്ച് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്.

വി​വി​ധ​യി​ട​ങ്ങ​ളി​ൽ ന​ട​ന്ന പ​രി​ശോ​ധ​യി​ൽ 12 ബ​സു​ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തെ​ന്ന് എ​ൻ​ഫോ​ഴ്സ്മെ​ന്റ് ആ​ർ.​ടി.​ഒ കെ. ​ബി​ജു​മോ​ൻ പ​റ​ഞ്ഞു.

മൊ​ഫ്യൂ​സി​ൽ ബ​സ് സ്റ്റാ​ൻ​ഡ് ഉ​ൾ​പ്പെ​ടെ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ഉ​ദ്യോ​ഗ​സ്ഥ​ർ സ്ക്വാ​ഡു​ക​ളാ​യി തി​രി​ഞ്ഞ് 92 സ്വ​കാ​ര്യ ബ​സു​ക​ളാ​ണ് ചൊ​വ്വാ​ഴ്ച പ​രി​ശോ​ധി​ച്ച​ത്.

അ​മി​ത വേ​ഗം, അ​ല​ങ്കാ​ര ലൈ​റ്റു​ക​ൾ, വാ​തി​ൽ അ​ട​ക്കാ​തെ​യു​ള്ള യാ​ത്ര, മൊ​ട്ട ട​യ​റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​യ​മ​ലം​ഘ​ന​ങ്ങ​ളി​ലാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

മാ​ത്ര​മ​ല്ല ബ​സ് സ്റ്റാ​ൻ​ഡു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ​ഡ്രൈ​വ​ർ​മാ​രെ ബോ​ധ​വ​ത്ക​രി​ക്കു​ക​യും ചെ​യ്തു.

​വേ​ങ്ങേ​രി​യി​ൽ അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത് ബ​സി​ന്റെ അ​മി​ത​വേ​ഗ​വും ഡ്രൈ​വ​റു​ടെ അ​ശ്ര​ദ്ധ​യു​മാ​ണെ​ന്നാ​ണ് ക​​ണ്ടെ​ത്തി​യ​ത്.

ഇ​തി​നെ തു​ട​ർ​ന്നാ​ണ് വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ബ​സു​ക​ളു​ടെ പ​രി​ശോ​ധ​ന ഒ​രാ​ഴ്ച തു​ട​രാ​നാ​ണ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്റെ തീ​രു​മാ​നം.

നി​യ​മ​ലം​ഘ​ന​ങ്ങ​ളി​ൽ കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കും.

സ്ഥി​ര​മാ​യി അ​മി​ത വേ​ഗ​ത്തി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന ബ​സു​ക​ളു​ടെ പെ​ർ​മി​റ്റു​ക​ൾ റ​ദ്ദാ​ക്കു​ക​യും ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന ഡ്രൈ​വ​ർ​മാ​രു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​ന്ന​ത​ട​മു​ള്ള ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കും.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/154769/case-registered-against-buses-kozhikode-inspection-motorvehiclesdepartment)