---
title: "#StrayDogAttack | കോഴിക്കോട് ഫറോഖിൽ തെരുവ് നായ ആക്രമണം; 12 പേർക്ക് കടിയേറ്റു"
english_title: "#StrayDogAttack #Kozhikode #Farokh #people #bitten"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/154543/straydogattack-kozhikode-farokh-people-bitten"
published_at: "2023-10-17T18:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652e8b3775fa8_stray_dog.jpg"
keywords: []
---

# #StrayDogAttack | കോഴിക്കോട് ഫറോഖിൽ തെരുവ് നായ ആക്രമണം; 12 പേർക്ക് കടിയേറ്റു

> **Lead Summary:** **കോഴിക്കോട്: [** ഫറോഖിൽ 12 പേർക്ക് തെരുവ് നായയുടെ കടിയേറ്റു.

## Article Content

**കോഴിക്കോട്: [** ഫറോഖിൽ 12 പേർക്ക് തെരുവ് നായയുടെ കടിയേറ്റു.

നാല് പേരുടെ പരിക്ക് ഗുരുതരമാണ്. ആളുകളെ കടിച്ച നായ ടിപ്പർ ലോറിയിടിച്ച് ചത്തു. നെല്ലൂരിലാണ് സംഭവം.

ആകെ 12 പേർക്ക് തെരുവ് നായയുടെ കടിയേറ്റു. ഇതിൽ പത്തുവയസ്സുകാരിയും ഉൾപ്പെടുന്നുണ്ട്.

ഗുരുതരമായി പരിക്കേറ്റ 4 പേരിൽ ഒരാളുടെ മുഖത്ത് നിന്ന് മൂക്ക് അറ്റുപോയതായി വിവരം. നാലുപേരും കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

ആളുകളെ ആക്രമിച്ച് ഓടിപോകുന്നതിനിടെയാണ് നായ ടിപ്പറിൽ കയറി ചത്തത്. നായയ്ക്ക് പേവിഷബാധയുണ്ടോ എന്ന് വ്യക്തമല്ല. നായയുടെ ജഡം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/154543/straydogattack-kozhikode-farokh-people-bitten)