---
title: "#artliterature | കലാപത്തിനെതിരെ കലയിലൂടെ പ്രതിഷേധം തീര്‍ത്ത് യുവകലാസാഹിതി"
english_title: "#Youth #artliterature #protesting #against #riots #through #art"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/139548/youth-artliterature-protesting-against-riots-through-art"
published_at: "2023-08-17T09:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dd9dc806657_art_2.jpg"
keywords: []
---

# #artliterature | കലാപത്തിനെതിരെ കലയിലൂടെ പ്രതിഷേധം തീര്‍ത്ത് യുവകലാസാഹിതി

> **Lead Summary:** **കോഴിക്കോട്: [ **യുവകലാസാഹിതി സംസ്ഥാന സമ്മേളനോടനുബന്ധിച്ച് കോഴിക്കോട് ആര്‍ട്ട് ഗാലറിയില്‍ സംഘടിപ്പിച്ച ചിത്ര പ്രദര്‍ശനവും കൂട്ട വരയും ശ്രദ്ധേയമായി. ഇന്ത്യയിൽ അരങ്ങേറുന്ന കലാപങ്ങള്‍ക്കെതിരെ ചിത്രകാരന്മാര്‍ നിറങ്ങളിലൂടെ പ്രതിഷേധമറിയിച്ചു. വരകളിലൂടെയുള്ള ആശയങ്ങള്‍ ആവിഷ്കാര സ്വാതന്ത്രത്തിന്റെ പുതിയ ഭാവം തീര്‍ത്തു. കലയുള്ള ഇടങ്ങളില്‍ കലാപങ്ങളില്ലെന്ന സന്ദേശമോതുന്ന ചിത്രങ്ങളായിരുന്ന ഓരോന്നും

## Article Content

**കോഴിക്കോട്: [ **യുവകലാസാഹിതി സംസ്ഥാന സമ്മേളനോടനുബന്ധിച്ച് കോഴിക്കോട് ആര്‍ട്ട് ഗാലറിയില്‍ സംഘടിപ്പിച്ച ചിത്ര പ്രദര്‍ശനവും കൂട്ട വരയും ശ്രദ്ധേയമായി. ഇന്ത്യയിൽ അരങ്ങേറുന്ന കലാപങ്ങള്‍ക്കെതിരെ ചിത്രകാരന്മാര്‍ നിറങ്ങളിലൂടെ പ്രതിഷേധമറിയിച്ചു. വരകളിലൂടെയുള്ള ആശയങ്ങള്‍ ആവിഷ്കാര സ്വാതന്ത്രത്തിന്റെ പുതിയ ഭാവം തീര്‍ത്തു. കലയുള്ള ഇടങ്ങളില്‍ കലാപങ്ങളില്ലെന്ന സന്ദേശമോതുന്ന ചിത്രങ്ങളായിരുന്ന ഓരോന്നും

. ചിത്രപ്രദര്‍ശത്തിന്റെയും കൂട്ടവരയുടെയും ഉദ്ഘാടനം പ്രശസ്ത ചിത്രകാരൻ മദനൻ നിർവഹിച്ചു. ഒരു കാലത്ത് ചിത്രങ്ങളിലൂടെയാണ് ആശയ വിനിമയം നടന്നിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആ കാലത്ത് ചിത്രകാരന്മാര്‍ക്ക് പരസ്പരം ബഹുമാനവും സ്നേഹവും ഉണ്ടായിരുന്നു കലാകാരന്മാര്‍ എല്ലാം ഒറ്റക്കെട്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് ചിത്രകാരന്മാര്‍ക്കിടയിലും വേര്‍തിരിവ് ഉണ്ടായിത്തുടങ്ങിയിട്ടുണ്ട്. പുതിയ കാലത്തെ ചിത്രകലാകരന്മാര്‍ പഴയ കാലത്തെ ആര്‍ട്ടിസ്റ്റുകളെ അവഗണിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രോഗ്രസ്സീവ് ഫോറം സംസ്ഥാന പ്രസിഡന്റ് പ്രൊഫ. ടി കെ രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ചിത്രകാരന്മാരായ സതീശ് ചളിപ്പാടം, ബെെജു ലെെല രാജ്, യുവകലാസാഹിതി പ്രവര്‍ത്തകരായ എ പി കുഞ്ഞാമു, അ‍ജിത നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു.

സതീഷ് ചളിപ്പാടം, മുക്താർ ഉദരം പൊയിൽ, കലേഷ് കെ ദാസ്, ലെസ്ലി ഡി ഹാരി, വിനോദ് ആലത്തിയൂർ, ഫസ്ന എകെ, നികേഷ് കേശവ്, ഉസ്മാൻ ഇരുമ്പുഴി, ജഹാൻ ജോബി, ബൈജു ലൈല രാജ്, രമേശ് രഞ്ജനം, രാജേഷ് എടച്ചേരി, സജേഷ് ടി വി, അശോക് കുമാർ, ശ്രീകുമാർ മാവൂർ, നവീൻ ഓർക്കാട്ടേരി, കൽഹാർ കെ ദാസ്, കൻവാർ കെ ദാസ്, റിയാസ് ഒളവണ്ണ, ശാന്ത, രൂഗ്മിണി, രേഖ തുടങ്ങിയവർ ചിത്രങ്ങൾ വരച്ചു. ചിത്രപ്രദര്‍ശനം 20 വരെ തുടരും. യുവകലാസാഹിതി ജില്ലാ ജോ. സെക്രട്ടറി കെ വി സത്യന്‍ സ്വഗതവും ജില്ലാ വെെസ് പ്രസിഡന്റ് ടി എം സജീന്ദ്രന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/139548/youth-artliterature-protesting-against-riots-through-art)