---
title: "#vilayilfaseela|  വിളയിൽ ഫസീല സ്മൃതിവാരം നാളെ തുടങ്ങും."
english_title: "#vilayilFaseela #Smritivaram #starts #tomorrow"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/138988/vilayilfaseela-smritivaram-starts-tomorrow"
published_at: "2023-08-14T20:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64da469d0b2dd_faseela.jpg"
keywords: []
---

# #vilayilfaseela|  വിളയിൽ ഫസീല സ്മൃതിവാരം നാളെ തുടങ്ങും.

> **Lead Summary:** **കോഴിക്കോട്: **കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത മാപ്പിള പ്പാട്ട് ഗായിക വിളയിൽ ഫസീല യുടെ ഓർമ്മകൾ അയവിറക്കാൻ കേരള മാപ്പിള കലാ അക്കാദമി കോഴിക്കോട് ജില്ലാ കമ്മിറ്റി ഒരാഴ്ചക്കാലം സ്മൃതി വാരം ആചരിക്കും. 15 മുതൽ 21 വരെ ജില്ലയിലെ 8 ചാപ്റ്ററുകളിൽ അനുസ്മരണ സംഗമങ്ങൾ നടക്കും.

## Article Content

**കോഴിക്കോട്: **കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത മാപ്പിള പ്പാട്ട് ഗായിക വിളയിൽ ഫസീല യുടെ ഓർമ്മകൾ അയവിറക്കാൻ കേരള മാപ്പിള കലാ അക്കാദമി കോഴിക്കോട് ജില്ലാ കമ്മിറ്റി ഒരാഴ്ചക്കാലം സ്മൃതി വാരം ആചരിക്കും. 15 മുതൽ 21 വരെ ജില്ലയിലെ 8 ചാപ്റ്ററുകളിൽ അനുസ്മരണ സംഗമങ്ങൾ നടക്കും.

ജില്ലാതല ഉദ്ഘാടനം നാളെ ചൊവ്വ വൈകിട്ട് നാല് മണിക്ക് പേരാമ്പ്ര വ്യാപാര ഭവനിൽ നടക്കും. തുടർന്നുള്ള ദിവസങ്ങളിൽ കുറ്റ്യാടി, കൊടുവള്ളി, വടകര, നാദാപുരം, കൊയിലാണ്ടി, രാമനാട്ടുകര എന്നിവിടങ്ങളിൽ അനുസ്മരണ പരിപാടികൾ നടക്കും.

സമാപനം 21ന് കോഴിക്കോട് സിറ്റിയിലാണ്. പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ പ്രസിഡണ്ട് എം കെ അഷ്റഫ്, ജനറൽ സെക്രട്ടറി അഷ്റഫ് കൊടുവള്ളി എന്നിവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/138988/vilayilfaseela-smritivaram-starts-tomorrow)