---
title: "#socialscienceclub |  സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ; വാകയാട് എച്ച് എസ് എസിൽ വൈക്കം സത്യാഗ്രഹം പുനരാവിഷ്കരിച്ചു"
english_title: "#SocialScienceClub #VaikomSatyagraha #reenacted #VakayaduHSS"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/138493/socialscienceclub-vaikomsatyagraha-reenacted-vakayaduhss"
published_at: "2023-08-12T21:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d7ae4cd39df_vaikkom_1.jpg"
keywords: []
---

# #socialscienceclub |  സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ; വാകയാട് എച്ച് എസ് എസിൽ വൈക്കം സത്യാഗ്രഹം പുനരാവിഷ്കരിച്ചു

> **Lead Summary:** **കോഴിക്കോട് :[ **ഇന്ത്യൻ സ്വാതന്ത്ര്യ സമരവും കേരളീയ നവോത്ഥാന പ്രസ്ഥാനവും സംഗമിക്കുന്ന വൈക്കം സത്യാഗ്രഹത്തിന്റെ പുനരാവിഷ്കാരം നടത്തി.

## Article Content

**കോഴിക്കോട് :[ **ഇന്ത്യൻ സ്വാതന്ത്ര്യ സമരവും കേരളീയ നവോത്ഥാന പ്രസ്ഥാനവും സംഗമിക്കുന്ന വൈക്കം സത്യാഗ്രഹത്തിന്റെ പുനരാവിഷ്കാരം നടത്തി.

വാകയാട് എച്ച് എസ് എസ് സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിലാണ് പരിപാടി അരങ്ങേറിയത്.

ചരിത്ര സത്യങ്ങളുടെ പുനരാഖ്യാനം കുട്ടികൾക്ക് അവയെ കൂടുതൽ ഗ്രാഹ്യമാക്കിയെടുക്കാനും, ദേശീയ ബോധത്തെ ഊട്ടിയുറപ്പിക്കാനുമുള്ള ഈ ഉദ്യമത്തിന്,

ചിത്രകലാ അധ്യാപകൻ പ്രശാന്ത്, സാമൂഹ്യ ശാസ്ത്രം അധ്യാപികമാരായ ബിന്ദു കെ.പി, സുജല എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/138493/socialscienceclub-vaikomsatyagraha-reenacted-vakayaduhss)