---
title: "onam | ഓണം വാരാഘോഷം: നഗരം ദീപാലംകൃതമാകും"
english_title: "#Onam #WeekCelebration #city #lit up #lights"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/138012/onam-weekcelebration-city-lit-up-lights"
published_at: "2023-08-10T20:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d4ff412663f_onam__pic_card.jpg"
keywords: []
---

# onam | ഓണം വാരാഘോഷം: നഗരം ദീപാലംകൃതമാകും

> **Lead Summary:** **കോഴിക്കോട്: [ **ഓണം വാരാഘോഷത്തോടനുബന്ധിച്ച് നഗരം ദീപാലംകൃതമാകും. കോർപ്പറേഷൻ പരിധിയിലെ സർക്കാർ- പൊതുമേഖല - സ്വകാര്യ സ്ഥാപനങ്ങളും റസിഡൻസ് അസോസിയേഷനുകളും വിനോദസഞ്ചാരകേന്ദ്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെല്ലാം പ്രകാശപൂരിതമാവും. സംസ്ഥാന വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി ആഗസ്റ്റ് 20 മുതൽ സെപ്റ്റംബർ 3 വരെയാണ് ദീപാലങ്കാരം നടത്തുക.

## Article Content

**കോഴിക്കോട്: [ **ഓണം വാരാഘോഷത്തോടനുബന്ധിച്ച് നഗരം ദീപാലംകൃതമാകും. കോർപ്പറേഷൻ പരിധിയിലെ സർക്കാർ- പൊതുമേഖല - സ്വകാര്യ സ്ഥാപനങ്ങളും റസിഡൻസ് അസോസിയേഷനുകളും വിനോദസഞ്ചാരകേന്ദ്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെല്ലാം പ്രകാശപൂരിതമാവും. സംസ്ഥാന വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി ആഗസ്റ്റ് 20 മുതൽ സെപ്റ്റംബർ 3 വരെയാണ് ദീപാലങ്കാരം നടത്തുക.

വഴിയോരങ്ങളും കടകളും സ്ഥാപനങ്ങളും ഉൾപ്പെടെ നഗരം പൂർണമായും ദീപാലംകൃതമാകും. കോഴിക്കോട് നഗരത്തെ പ്രകാശപൂരിതമാക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് നഗരത്തിലെ മുഴുവൻ വ്യാപാര സംഘടനകളുടെയും സർക്കാർ- സ്വകാര്യ സ്ഥാപനങ്ങളുടെയും പിന്തുണ ഉറപ്പു നൽകിയിട്ടുണ്ടെന്നും മികച്ച ദീപാലങ്കാരങ്ങൾക്ക്‌ വിവിധ മേഖലകളിലായി അവാർഡുകൾ നൽകുമെന്നും ഓണാഘോഷ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/138012/onam-weekcelebration-city-lit-up-lights)