---
title: "#crneelakandannair | ഹർഷിനക്ക് നീതി വേണം ; ലക്ഷ്യം കാണാതെ സമരത്തിൽ നിന്ന് തിരിച്ചുപോക്ക് ഇല്ല-സി.ആർ.നീലകണ്ഠൻ"
english_title: "#Harshina #wantsjustice #no #turningback #struggle #seeing #goal #CR Neelakandan"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/137223/harshina-wantsjustice-no-turningback-struggle-seeing-goal-cr-neelakandan"
published_at: "2023-08-07T20:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d103d381f57_harshina_1.jpg"
keywords: []
---

# #crneelakandannair | ഹർഷിനക്ക് നീതി വേണം ; ലക്ഷ്യം കാണാതെ സമരത്തിൽ നിന്ന് തിരിച്ചുപോക്ക് ഇല്ല-സി.ആർ.നീലകണ്ഠൻ

> **Lead Summary:** **കോഴിക്കോട്: [**ഹർഷിനക്ക് നീതിയെന്ന ലക്ഷ്യം കാണാതെ സമരത്തിൽ നിന്നൊരു തിരിച്ചുപോക്ക് ഇല്ലെന്ന് സി.ആർ.നീലകണ്ഠൻ. മെഡിക്കൽ കോളേജിന് മുന്നിൽ ഹർഷിന കെ കെ സമരസമിതിയുടെ നേതൃത്വത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന സത്യാഗ്രഹ സമരത്തിന്റെ 78-ാംദിവസം സമരപന്തൽ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹർഷിനക്ക് അനുഭവിക്കേണ്ടി വന്ന കാര്യങ്ങൾ എല്ലാവർക്കും അറിയാം തെറ്റുപറ്റിയത് എവിടെയാണെന്നു പൊലീസിനും ആരോഗ്യ വകുപ്പിനും അറിയാം.

## Article Content

**കോഴിക്കോട്: [**ഹർഷിനക്ക് നീതിയെന്ന ലക്ഷ്യം കാണാതെ സമരത്തിൽ നിന്നൊരു തിരിച്ചുപോക്ക് ഇല്ലെന്ന് സി.ആർ.നീലകണ്ഠൻ. മെഡിക്കൽ കോളേജിന് മുന്നിൽ ഹർഷിന കെ കെ സമരസമിതിയുടെ നേതൃത്വത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന സത്യാഗ്രഹ സമരത്തിന്റെ 78-ാംദിവസം സമരപന്തൽ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹർഷിനക്ക് അനുഭവിക്കേണ്ടി വന്ന കാര്യങ്ങൾ എല്ലാവർക്കും അറിയാം തെറ്റുപറ്റിയത് എവിടെയാണെന്നു പൊലീസിനും ആരോഗ്യ വകുപ്പിനും അറിയാം.

എന്നിട്ടും നീതി ലഭ്യമാക്കാത്ത നിലപാട് ഒരു ജനാധിപത്യ സർക്കാരിനു യോജിച്ചതല്ല. മന്ത്രി ഉറപ്പുനൽകിയപ്പോൾ പ്രതീക്ഷ ഉണ്ടായിരുന്നു. സംഭവിക്കുമ്പോൾ കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. കുറ്റം ആവർത്തിക്കാതിരിക്കാനാണ് ശിക്ഷ നൽകുന്നത്. ഒത്തു കളികൾ തുടരുന്നത് കൊണ്ടാണ് നീതി വൈകുന്നത്. റേഡിയോളജിസ്ററില്ലാത്തതുകൊണ്ട് മെഡിക്കൽ ബോർഡ് ചേരാൻ വൈകിയത് ആരോഗ്യ മേഖലയുടെ ദുരവസ്ഥയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സമരസമിതി ചെയർമാൻ ദിനേശ് പെരുമണ്ണ അധ്യക്ഷത വഹിച്ചു. പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ടി വി രാജൻ, നദിസംരക്ഷണ സമിതി ജില്ലാ സെക്രട്ടറി ശബരി മുണ്ടക്കൽ, മനുഷ്യാവകാശ പ്രവർത്തകരായ മഠത്തിൽ അബ്ദുൽ അസീസ്, പി കെ ശശിധരൻ,സജീവൻ, ഡൽഹി കേളപ്പൻ തുടങ്ങിയവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. കെപിസിസി എക്സിക്യൂട്ടീവ് അംഗം കെ രാമചന്ദ്രൻ, എം ടി സേതുമാധവൻ,ഇ പി അൻവർ സാദത്ത്, മാത്യു ദേവഗിരി, എം പി വേലായുധൻ, ജുമൈല നന്മണ്ട,പി ടി സന്തോഷ് കുമാർ, മനോജ് മേലാർ പൊയിൽ,കെ ഇ ഷബീർ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/137223/harshina-wantsjustice-no-turningback-struggle-seeing-goal-cr-neelakandan)