---
title: "#manipur | മണിപ്പൂർ ജനതയുടെ കണ്ണീരൊപ്പുന്നതിലും പ്രധാനമന്ത്രി  പൂർണ്ണമായും പരാജയപ്പെട്ടു -പി.എം നിയാസ് "
english_title: "#manipur #PMNiyaz #completely #failed #make #people #Manipur #cry"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/136023/manipur-pmniyaz-completely-failed-make-people-manipur-cry"
published_at: "2023-08-02T23:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ca98a023eef_Untitled-1.jpg"
keywords: []
---

# #manipur | മണിപ്പൂർ ജനതയുടെ കണ്ണീരൊപ്പുന്നതിലും പ്രധാനമന്ത്രി  പൂർണ്ണമായും പരാജയപ്പെട്ടു -പി.എം നിയാസ് 

> **Lead Summary:** **കോഴിക്കോട് : **മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം കാണിക്കുന്നതിലും അവരുടെ കണ്ണീരൊപ്പുന്നതിലും പ്രധാനമന്ത്രി പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് കെ പി സി സി ജനറൽ സെക്രട്ടറി പി.എം നിയാസ്.

## Article Content

**കോഴിക്കോട് : **മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം കാണിക്കുന്നതിലും അവരുടെ കണ്ണീരൊപ്പുന്നതിലും പ്രധാനമന്ത്രി പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് കെ പി സി സി ജനറൽ സെക്രട്ടറി പി.എം നിയാസ്.

കെ പി സി സി ഗാന്ധിദർശൻ സമിതി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണവും മണിപ്പൂർ ജനതയോടുള്ള ഐക്യദാർഡ്യവും ഡി സി സി ഓഫീസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിന്നു അദ്ദേഹം.

ഇന്ത്യ ഒരു മതേതര രാജ്യമാണോ എന്ന് ലോക രാജ്യങ്ങൾ സംശയിക്കുന്ന സാഹചര്യത്തിലേക്ക് നമ്മുടെ നാടിനെ എത്തിച്ചിരിക്കുന്നു.

മനുഷ്യ സ്നേഹിയായ പെതു പ്രവർത്തകൻ അയാൾ എത്ര വലിയ ഭരണാധികാരിയാണങ്കിലും പ്രയാസപ്പെടുന്നവൻ്റെ കണ്ണീരൊപ്പാൻ തയ്യാറകണമെന്നും അതിന് ഉത്തമ ഉദാഹരണമായിരുന്നു ഉമ്മൻ ചാണ്ടിയെന്നും അദ്ദേഹം പറഞ്ഞു.

ഗാന്ധിദർശൻ ജില്ലാ പ്രസിഡൻ്റ് ആർ.പി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സമിതി സംസ്ഥാ പ്രസിഡൻ്റ് വി.സി കബീർ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.

കേരളത്തിലെ പിന്നോക്കം നിൽക്കുന്നവരുടെ പടനായകനും കർക്കശകാരനായ ഭരണാധികാരിയായും പ്രവർത്തിച്ച സമുന്നതനായ നേതാവായിരുന്നു വക്കം പുരുഷോത്തമനെന്ന് സമിതി സംസ്ഥാന വൈസ് പ്രസിഡൻ്റ് യു.വി ദിനേശ് മണി അനുസ്മരിച്ചു.

കെ പി സി സി മെമ്പർ കെ.പി ബാബു, സംസ്ഥാന കമ്മിറ്റി മെമ്പർ സി.പി ജിനചന്ദ്രൻ ,ജില്ലാ ജനറൽ സെക്രട്ടറി സിറാജ് പയ്യടി മീത്തൽ, ജില്ലാ കമ്മിറ്റി ഭാരവാഹികളായ ഷബീർ കെ.ഇ, റാഫി കായക്കൊടി, അക്ഷയ് പുഷ്പൻ, ശങ്കരൻ നടുവണ്ണൂർ, ബീരാൻ കോയ, റിനിൽദേവ് തുടങ്ങിയവർ സംസാരിച്ചു.ചടങ്ങിൽ ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചു കൊണ്ടുള്ള ഗാനം ഭാസ്ക്കാരൻ കോട്ടക്കൽ ആലപിച്ചു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/136023/manipur-pmniyaz-completely-failed-make-people-manipur-cry)