---
title: "#harshina | ഹർഷിനയ്ക്ക് ഉടൻ നീതി ലഭ്യമാക്കണം -വി.സി കബീർ മാസ്റ്റർ.                       "
english_title: "#harshina #Harshina #should #get #justice #soon - #VCKabirMaster."
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/136022/harshina-harshina-should-get-justice-soon-vckabirmaster"
published_at: "2023-08-02T23:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ca97b80fb62_hatshina.jpg"
keywords: []
---

# #harshina | ഹർഷിനയ്ക്ക് ഉടൻ നീതി ലഭ്യമാക്കണം -വി.സി കബീർ മാസ്റ്റർ.                       

> **Lead Summary:** **കോഴിക്കോട് : ** കോഴിക്കോട്.മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ അനാസ്ഥകാരണം 5 വർഷത്തിലധികം കത്രിക വയറ്റിൽ കുടുങ്ങ നരക യാഥന അനുഭവിച്ച ഹർഷിനയ്ക്ക് ഉടൻ നീതി ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് മുൻ ആര്യോഗ്യ വകുപ്പ് മന്ത്രിയും ഗാന്ധിദർശൻ സമിതി സംസ്ഥാന പ്രസിഡൻ്റുമായ വി.സി കബീർ മാസ്റ്റർ അഭ്യർത്ഥിച്ചു.

## Article Content

**കോഴിക്കോട് : ** കോഴിക്കോട്.മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ അനാസ്ഥകാരണം 5 വർഷത്തിലധികം കത്രിക വയറ്റിൽ കുടുങ്ങ നരക യാഥന അനുഭവിച്ച ഹർഷിനയ്ക്ക് ഉടൻ നീതി ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് മുൻ ആര്യോഗ്യ വകുപ്പ് മന്ത്രിയും ഗാന്ധിദർശൻ സമിതി സംസ്ഥാന പ്രസിഡൻ്റുമായ വി.സി കബീർ മാസ്റ്റർ അഭ്യർത്ഥിച്ചു.

ഗാന്ധി ദർശൻ സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൻ കോഴിക്കോട് മെഡിക്കൽ കോളേജിന് മുൻവശത്തെ സമരപ്പന്തലിൽ ഹർഷി നയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ടുള്ള പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

73 ദിവസമായി ഹർഷിന സമരപന്തലിൽ ഇരിക്കുന്നു. സർക്കാറിൻ്റെ അനാസ്ഥ ഒന്ന് കൊണ്ടു മാത്രമാണ് ഈ പാവപ്പെട്ട പെൺകുട്ടിയ്ക്ക് നീതി ലാഭിക്കാതിരിക്കുന്നത്. ഞാൻ ഇന്നുതന്നെ ബഹുമാനപ്പെട്ട കേരളത്തിൻ്റെ ആര്യോഗമന്ത്രിയുമായി സംസാരിക്കും.

എന്നിട്ടും ഇതിന് പരിഹരം കണ്ടെത്തിയില്ലങ്കിൽ ഹർഷിനയോടൊപ്പം ഈ സമരപന്തലിൽ നിരാഹര സമരം കിടക്കു മെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.

സമരസമിതി ചെയർമാൻ ദിനേശ് പെരുമണ്ണ അധ്യക്ഷത വഹിച്ച ചടങ്ങിൽ സമിതി സംസ്ഥാന വൈസ് പ്രസിഡൻ്റ് യു.വി ദിനേശ് മണി, ജില്ലാ പ്രസിഡൻ്റ് ആർ.പി രവീന്ദ്രൻ, സംസ്ഥാന കമ്മറ്റി അംഗം സി.പി ജിനചന്ദ്രൻ ,ജില്ലാ ജനറൽ സെക്രട്ടറി സിറാജുദ്ദീൻ പയ്യടി മീത്തൽ, ജില്ലാ കമ്മറ്റി ഭാരവാഹികളായ ഷബീർ കെ.ഇ,റാഫി കായക്കൊടി, അക്ഷയ് പുഷ്പൻ, ഗൗരിശങ്കർ, ബീരാൻ കോയ, സേതുമാധവൻ, ശങ്കരൻ നടുവണ്ണൂർ തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/136022/harshina-harshina-should-get-justice-soon-vckabirmaster)