---
title: "#MSudhakaran  | നോവലിസ്റ്റ് എം സുധാകരൻ അന്തരിച്ചു "
english_title: "#MSudhakaran #Novelist #MSudhakaran #passedaway"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/135677/msudhakaran-novelist-msudhakaran-passedaway"
published_at: "2023-08-01T20:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c9243cd7d3b_death.jpg"
keywords: []
---

# #MSudhakaran  | നോവലിസ്റ്റ് എം സുധാകരൻ അന്തരിച്ചു 

> **Lead Summary:** **കോഴിക്കോട് : **നോവലിസ്റ്റും ചെറുകഥാകൃത്തുമായ എം സുധാകരൻ അന്തരിച്ചു. വടകര ടൗൺ എംപ്ലോയ്മെന്റ് ഓഫീസ് ജീവനക്കാരനായിരുന്നു.

## Article Content

**കോഴിക്കോട് : **നോവലിസ്റ്റും ചെറുകഥാകൃത്തുമായ എം സുധാകരൻ അന്തരിച്ചു. വടകര ടൗൺ എംപ്ലോയ്മെന്റ് ഓഫീസ് ജീവനക്കാരനായിരുന്നു.

വടകര ചെറുശേരി റോഡിലാണ് താമസം. ചൊവ്വാഴ്ച പകൽ 12.45 ഓടെ വടകര സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.സംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.

സർവീസിൽ നിന്നും വിരമിച്ച ശേഷം മുഴുവൻ സമയ സാഹിത്യകാരനായി. അങ്കണം അവാർഡ്, ജ്ഞാനപ്പാന പുരസ്കാരം എന്നിവ ലഭിച്ചിരുന്നു.

ബെനഡിക് സ്വസ്തമായുറങ്ങുന്നു, ആറാമിന്ത്രിയം, ക്ഷത്രിയൻ, വ്യഥ, പ്യൂപ്പ, കാലിഡോസ് കോപ് എന്നിവയാണ് പ്രഥാന രചനകൾ.

പരേതനായ സാഹിത്യകാരൻ ആവള ടി കുഞ്ഞിരാമക്കുറുപ്പിന്റെയും മന്നത്തിൽ ദേവകി അമ്മയുടെയും മകനാണ്. ഭാര്യ: ശാലിനി. മകൻ: സുലിൻ ഷർഗിൽ (ജൂനിയർ എക്കൗണ്ടന്റ് സബ് ട്രഷറി തലശേരി).

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/135677/msudhakaran-novelist-msudhakaran-passedaway)