---
title: "#death | കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു"
english_title: "#death #youngman #treated #Kozhikode #fever #died"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/130959/death-youngman-treated-kozhikode-fever-died"
published_at: "2023-07-16T21:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b4165cc22ba_death.jpg"
keywords: []
---

# #death | കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

> **Lead Summary:** **കോഴിക്കോട് : **കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

## Article Content

**കോഴിക്കോട് : **കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കോഴിക്കോട് നാദാപുരം സ്വദേശി യുവാവാണ് മരിച്ചത്.

നാദാപുരം ചേലക്കാട് തച്ചകുന്നത്ത് സുലൈമാൻ തങ്ങളുടെ മകൻ ഹിജാസ് തങ്ങൾ (21) ആണ് മരിച്ചത്. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പകലായിരുന്നു അന്ത്യം.

ഉമ്മ: ടി.കെ.സഹീദ ബീവി . സഹോദരങ്ങൾ : മുഹമ്മദ് റാസി . ആയിഷ ഫഹീമ (നജ). ഫാത്തിമ വസീമ (ഫിദ), ആമിന. പരേതനായ സയ്യിദ് ടി.കെ. ഹാശിം തങ്ങളുടെ പൗത്രനാണ്

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/130959/death-youngman-treated-kozhikode-fever-died)