---
title: "#rape | യുവതിയെ പീഡിപ്പിക്കുന്ന ദൃശ്യം അശ്ലീല സൈറ്റിൽ പ്രചരിപ്പിച്ച കോഴിക്കോട് സ്വദേശി പിടിയിൽ "
english_title: "#rape #native #Kozhikode #arrested #spreading #scene #torturing #youngwoman #obscene #website"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/130954/rape-native-kozhikode-arrested-spreading-scene-torturing-youngwoman-obscene-website"
published_at: "2023-07-16T21:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b412a14f820_vinu.jpg"
keywords: []
---

# #rape | യുവതിയെ പീഡിപ്പിക്കുന്ന ദൃശ്യം അശ്ലീല സൈറ്റിൽ പ്രചരിപ്പിച്ച കോഴിക്കോട് സ്വദേശി പിടിയിൽ 

> **Lead Summary:** അശ്ലീല വെബ്‌സൈറ്റുകളിൽ യുവതിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ.

## Article Content

അശ്ലീല വെബ്‌സൈറ്റുകളിൽ യുവതിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ.

തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിൽ വാടകയ്ക്ക് താമസിക്കുന്ന കോഴിക്കോട് തിരുവണ്ണൂർ ഗീത നിവാസിൽ വിനു കെ. സനിലാണ് (30) തൃക്കാക്കര പോലീസിന്റെ പിടിയിലായത്.

തന്നെ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ ചിത്രീകരിച്ച് അശ്ലീല വെബ്‌സൈറ്റുകളിൽ പ്രചരിപ്പിക്കുകയും ചെയ്‌തെന്ന കോഴിക്കോട് സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്.

ദൃശ്യങ്ങൾ ചിത്രീകരിച്ച ക്യാമറയും അശ്ലീല സൈറ്റുകളിൽ അപ്‌ലോഡ് ചെയ്യുന്നതിനായി ഉപയോഗിച്ച ലാപ്‌ടോപ്പും കണ്ടെടുത്തതായി പോലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/130954/rape-native-kozhikode-arrested-spreading-scene-torturing-youngwoman-obscene-website)