---
title: "#CITU | പി.ആർ.ഒ യ്ക്ക് അധിക്ഷേപം; സി ഐ ടി യു പ്രതിഷേധ മാർച്ച്"
english_title: "#CITU #Insult #PRO #CITU #protest #march"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/130822/citu-insult-pro-citu-protest-march"
published_at: "2023-07-16T13:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b3a3fe0a1d7_Untitled-1.jpg"
keywords: []
---

# #CITU | പി.ആർ.ഒ യ്ക്ക് അധിക്ഷേപം; സി ഐ ടി യു പ്രതിഷേധ മാർച്ച്

> **Lead Summary:** തലകുളത്തൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ പി ആർ ഓ യെ പി ആർ ഓ യുടെ റൂമിൽ കയറി അധിക്ഷേപിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധം.

## Article Content

തലകുളത്തൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ പി ആർ ഓ യെ പി ആർ ഓ യുടെ റൂമിൽ കയറി അധിക്ഷേപിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധം.

ആക്രമിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എൻ എച്ച് എം എംപ്ലോയീസ് യൂണിയൻ (സി ഐ ടി യു) ടെ നേതൃത്വത്തിൽ തലകുളത്തൂർ ഹോസ്പിറ്റലിൽ വെച്ച് പ്രതിഷേധ ധർണയും മാർച്ചും നടത്തി.

സി ഐ ടി യു ജില്ലാ കമ്മിറ്റി അംഗം ടി ഷിജു മാർച്ച്‌ ഉൽഘാടനം ചെയ്തു.എൻ എച്ച് എം ജില്ലാ സെക്രട്ടറി റാണ്ടോൾഫ് അധ്യക്ഷത വഹിച്ചു.

കൊയിലാണ്ടി ഏരിയ സെക്രട്ടറി അനുലാൽ സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ്‌ ഷൈനു, സംസ്ഥാന കമ്മിറ്റി അംഗം ഡോ.ബബിനേഷ്,ഏരിയ പ്രസിഡന്റ്‌ രഞ്ജിത്ത് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/130822/citu-insult-pro-citu-protest-march)