---
title: "#kozhikode | 'വിജയോത്സവം 2023', ദേശീയ അന്തർദേശിയ തലത്തിൽ പുരസ്കാരങ്ങൾ നേടിയവരെ ആദരിച്ചു"
english_title: "'#Vijayotsavam 20233 #felicitates # national # international # award winners"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/130495/vijayotsavam-20233-felicitates-national-international-award-winners"
published_at: "2023-07-15T12:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b2416b1c42c_vijayilsavam_2.jpg"
keywords: []
---

# #kozhikode | 'വിജയോത്സവം 2023', ദേശീയ അന്തർദേശിയ തലത്തിൽ പുരസ്കാരങ്ങൾ നേടിയവരെ ആദരിച്ചു

> **Lead Summary:** **കോഴിക്കോട് **:[ **** ]കേരള റകഗ് നൈസ്‌ഡ്‌ സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ സംഘടിപ്പിച്ച 'വിജയോത്സവം 2023' ന്റെ ഉദ്ഘാടനം കോഴിക്കോട് ഗുജറാത്ത് ഹയർസെക്കൻഡറി സ്കൂളിൽ നടന്നു. പരിപാടി എം എൽ എ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

## Article Content

**കോഴിക്കോട് **:[ **** ]കേരള റകഗ് നൈസ്‌ഡ്‌ സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ സംഘടിപ്പിച്ച 'വിജയോത്സവം 2023' ന്റെ ഉദ്ഘാടനം കോഴിക്കോട് ഗുജറാത്ത് ഹയർസെക്കൻഡറി സ്കൂളിൽ നടന്നു. പരിപാടി എം എൽ എ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ എസ് എസ് എൽ സി, എച്ച് എസ് എസ്, എൽ എസ് എസ്, യു എസ് എസ് ഉന്നത വിജയം നേടിയ വിദ്യാലയങ്ങളെയും ദേശീയ അന്തർദേശിയ തലത്തിൽ പുരസ്കാരങ്ങൾ നേടിയ വ്യക്തികളെയും ആദരിച്ചു.

കെ ആർ എസ് എം എ പ്രസിഡന്റ്  ഡോ: എസ് വിക്രമൻ അധ്യക്ഷത വഹിച്ചു. ഗിരീഷ് ചോലയിൽ മുഖ്യാതിഥിയായി. പ്രൊഫസർ എം മുഹമ്മദ് ബഷീർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഹർഷാദ് എം ഷാ, മുജീബ് പൂളക്കൽ, ഡോ: എൻ പി ഹാഫിസ് മുഹമ്മദ്,ടി.പി. ദാസൻ, മനോജ് കുമാർ സി , വിമല ജയരാജ്, രജനീഷ്, മുനീർ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/130495/vijayotsavam-20233-felicitates-national-international-award-winners)