---
title: "#KAHDSA | ഗ്രാമീണ ജീവിതമേഖലയിലെ ദാരിദ്ര്യ നിർമ്മാർജ്ജ നത്തിന് മൃഗസംരക്ഷണ വകുപ്പിന്റെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹം - കെ.എ.എച്ച്.ഡി. എസ്.എ "
english_title: "#KAHDSA  #ActionsofAnimalWelfareDepartment lauded for #povertyalleviation in #rurallivelihoods "
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/130064/kahdsa-actionsofanimalwelfaredepartment-lauded-for-povertyalleviation-in-rurallivelihoods"
published_at: "2023-07-13T21:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b0236edb2ea_convension.jpg"
keywords: []
---

# #KAHDSA | ഗ്രാമീണ ജീവിതമേഖലയിലെ ദാരിദ്ര്യ നിർമ്മാർജ്ജ നത്തിന് മൃഗസംരക്ഷണ വകുപ്പിന്റെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹം - കെ.എ.എച്ച്.ഡി. എസ്.എ 

> **Lead Summary:** **കോഴിക്കോട് : **ക്ഷീര, മാംസ, മുട്ട ഉൽപ്പാദന മേഖലകളിൽ രാജ്യത്ത് തന്നെ ഏറ്റവും വലിയ വളർച്ചാനിരക്ക് നേടുന്ന നിലയിലേക്ക് മൃഗസംരക്ഷണ വകുപ്പും അതിനു കീഴിലെ അനുബന്ധ സ്ഥാപനങ്ങളും നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ. ഗ്രേഷ്യസ് അഭിപ്രായപ്പെട്ടു.

## Article Content

**കോഴിക്കോട് : **ക്ഷീര, മാംസ, മുട്ട ഉൽപ്പാദന മേഖലകളിൽ രാജ്യത്ത് തന്നെ ഏറ്റവും വലിയ വളർച്ചാനിരക്ക് നേടുന്ന നിലയിലേക്ക് മൃഗസംരക്ഷണ വകുപ്പും അതിനു കീഴിലെ അനുബന്ധ സ്ഥാപനങ്ങളും നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ. ഗ്രേഷ്യസ് അഭിപ്രായപ്പെട്ടു.

മൃഗസംരക്ഷണ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിലേക്കായി ജീവനക്കാരെ ഒപ്പം നിർത്തി മുന്നോട്ടുപോകാൻ വകുപ്പിൽ നവീകരണ പ്രവൃത്തികൾ ഇനിയും തുടരേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കേരള മൃഗസംരക്ഷണ വകുപ്പ് സ്റ്റാഫ് അസോസിയേഷൻ (കെ.എ.എച്ച്.ഡി.എസ്. എ) അംഗത്വ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജീവനക്കാരുടെ ആനുകൂല്യങ്ങൾ സമയബന്ധിതമായി നൽകണമെന്നും മൃഗസംരക്ഷണ വകുപ്പിൽ താഴെ തട്ടിലുള്ള ജീവനക്കാർക്ക് സർക്കാർ ഉത്തരവിലൂടെ അനുവദിച്ച പ്രൊമോഷൻ ക്വാട്ട അടിയന്തരമായി നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ.എ.എച്ച്. ഡി എസ്.എ സംസ്ഥാന കൗൺസിൽ അംഗം റോസ്മേരി ഡിക്കോത്ത അധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി ജി. ജയൻ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി പി. റീജ, ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി. എം. സജീന്ദ്രൻ, റാം മോഹൻ, ജില്ലാ സെക്രട്ടറി ജയപ്രകാശൻ,ജില്ലാ വൈസ് പ്രസിഡന്റും സംഘടനയുടെ ചുമതലക്കാരനുമായ സച്ചിദാനന്ദൻ കെ.എ.എച്ച്.ഡി.എസ്.എ ജില്ലാ സെക്രട്ടറി സുധേഷ്. എ, പ്രസിഡന്റ്‌ ജിതേഷ്. വി. കെ സിറ്റി മേഖലാ പ്രസിഡന്റ്‌ മനോജ് പുളിനെല്ലി, സെക്രട്ടറി വിപിൻ. പി.ടി.എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം മനോജ് കുമാർ സ്വാഗതവും സിറ്റി മേഖലാ പ്രസിഡന്റ് ദിനേശൻ എം.വി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/130064/kahdsa-actionsofanimalwelfaredepartment-lauded-for-povertyalleviation-in-rurallivelihoods)