---
title: "#PKGopi | കുട്ടികൾ എലികളെ പോലെ മാളത്തിൽ ഒളിക്കരുതെന്ന് പി.കെ ഗോപി "
english_title: "PK Gopi that children should not hide in burrows like rats"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/129224/pk-gopi-that-children-should-not-hide-in-burrows-like-rats"
published_at: "2023-07-10T21:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ac2dc4cc839_pkgopi.jpg"
keywords: []
---

# #PKGopi | കുട്ടികൾ എലികളെ പോലെ മാളത്തിൽ ഒളിക്കരുതെന്ന് പി.കെ ഗോപി 

> **Lead Summary:** കുട്ടികൾ എലികളെ പോലെ മാളത്തിൽ ഒളിക്കാതെ പറവകളെ പോലെ പറക്കാനുള്ള മാനസികാവസ്ഥ ഉണ്ടാക്കണമെന്ന് പ്രശസ്ത കവിയും ഗാനരചയിതാവുമായ പി.കെ ഗോപി.

## Article Content

കുട്ടികൾ എലികളെ പോലെ മാളത്തിൽ ഒളിക്കാതെ പറവകളെ പോലെ പറക്കാനുള്ള മാനസികാവസ്ഥ ഉണ്ടാക്കണമെന്ന് പ്രശസ്ത കവിയും ഗാനരചയിതാവുമായ പി.കെ ഗോപി.

ബാലസംഘം ചെലവൂർ മേഖലാ സമ്മേളനം കാളാണ്ടിതാഴം ദർശനം സാംസ്കാരിക വേദിയിൽ പി.കെ ഗോപി ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോഴികളെ കൂടുതൽ കഴിച്ച് കുറുക്കന്മാരാകാതെ സ്വയം ശ്രദ്ധിക്കണമെന്ന ഉപദേശവും കവി കുട്ടികൾക്ക് നൽകി.

ഗിതിക അധ്യക്ഷയായി. നിഷാൻ അലി, സെക്രട്ടറി അഭിരാമി , എ വി പ്രസാദ് , കെ പി ശിവജി , പി കെ ശാലിനി , എ കെ ഷിംല , സൗരവ് തുടങ്ങിയവർ സന്നിഹിതരായി. കുട്ടികളുടെ ജാഥയും സംഘടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/129224/pk-gopi-that-children-should-not-hide-in-burrows-like-rats)