---
title: "#MTVasudevanNair | എം ടി നവതി ആഘോഷം; എം ടി കയ്യൊപ്പിട്ട പുസ്തക പ്രദർശനം തുടങ്ങി; 'ദർശന'ത്തിന്റെ ഗുരുദക്ഷിണ  കാണാൻ വിദ്യാർത്ഥികൾ എത്തി "
english_title: "#MTVasudevanNair #MT #Navati #celebration MT started book exhibition; Students came to see Gurudakshina of 'Darshan'"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/128954/mtvasudevannair-mt-navati-celebration-mt-started-book-exhibition-students-came-to-see-gurudakshina-of-darshan"
published_at: "2023-07-09T23:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64aaf06c4074a_mt.jpg"
keywords: []
---

# #MTVasudevanNair | എം ടി നവതി ആഘോഷം; എം ടി കയ്യൊപ്പിട്ട പുസ്തക പ്രദർശനം തുടങ്ങി; 'ദർശന'ത്തിന്റെ ഗുരുദക്ഷിണ  കാണാൻ വിദ്യാർത്ഥികൾ എത്തി 

> **Lead Summary:** **കോഴിക്കോട് : **ജൂലായ് 15 ന് നവതി ആഘോഷിക്കുന്ന എം ടി വാസുദേവൻ നായർക്ക് ദർശനം സാംസ്ക്കാരിക വേദിയുടെ ഗുരു ദക്ഷിണം. എം ടി യുടെ കയ്യൊപ്പിട്ട പുസ്തകങ്ങളുടെ പ്രദർശനം നടത്തിയാണ് ദർശനം എം ടി യുടെ നവതി ആഘോഷത്തിന് തുടക്കമിട്ടത്.

## Article Content

**കോഴിക്കോട് : **ജൂലായ് 15 ന് നവതി ആഘോഷിക്കുന്ന എം ടി വാസുദേവൻ നായർക്ക് ദർശനം സാംസ്ക്കാരിക വേദിയുടെ ഗുരു ദക്ഷിണം. എം ടി യുടെ കയ്യൊപ്പിട്ട പുസ്തകങ്ങളുടെ പ്രദർശനം നടത്തിയാണ് ദർശനം എം ടി യുടെ നവതി ആഘോഷത്തിന് തുടക്കമിട്ടത്.

എം ടി യുടെ ആദ്യ കാല കഥകൾ മുതൽ രണ്ടാം മൂഴത്തിന്റെ 60 ആം പതിപ്പ് വരെയുള്ള പ്രദർശനം എം ടി യുടെ മാതൃഭൂമിക്കാലം രചയിതാവ് എം ജയരാജ് ഉദ്ഘാടനം ചെയ്തു. എം ടി ജീവിച്ച കാലത്ത് ജീവിച്ചവരെന്ന് നമുക്ക് അഭിമാനിക്കാമെന്ന് ജയരാജ് പറഞ്ഞു.

കലാകൗമുദിയിൽ എം ടി യെ ക്കുറിച്ച് പ്രസിദ്ധീകരിച്ച കവിത പി കെ ഗോപി ചൊല്ലിയത് ആസ്വാദകർക്ക് നവ്യാനുഭവമായി. എം ടി യുടെ സന്തത സഹചാരിയും പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റിയംഗം കെ എസ് വെങ്കിടാചലം മുഖ്യ പ്രഭാഷണം നടത്തി.

എം ടി യുടെ മൗനം വലിയ ജീവിതാനുഭവമാണ് സമ്മാനിച്ചതെന്ന് അദ്ദേഹം പങ്കു വെച്ചു. ദർശനം ഗ്രന്ഥ ശാല പ്രസിഡന്റ് പി സിദ്ധാർത്ഥൻ അധ്യക്ഷത വഹിച്ചു.

ദർശനം രക്ഷാധികാരി അംഗം സൽമി സത്യാർത്ഥി, ഓൺ ലൈൻ വായനാ മുറി നിരൂപക ലീലാവതി ശിവദാസ് , ജോയിന്റ് സെക്രട്ടറി ടി കെ സുനിൽ കുമാർ എന്നിവർ സംസാരിച്ചു.

ആദ്യ ദിവസം നിരവധി വിദ്യാർത്ഥികൾ പ്രദർശനം കാണാൻ എത്തി. സെക്രട്ടറി എം എ ജോൺസൺ സ്വാഗതവും വനിത വേദി ചെയർ പേഴ്സൺ പി തങ്കം നന്ദിയും പറഞ്ഞു. പ്രദർശനം ഈ മാസം 13 ന് സമാപിക്കും.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/128954/mtvasudevannair-mt-navati-celebration-mt-started-book-exhibition-students-came-to-see-gurudakshina-of-darshan)