---
title: "#rain | മഴക്ക് ശമനം; ജില്ലയില്‍ മൂന്ന് ക്യാമ്പുകളിലായി 18 പേര്‍ മാത്രം"
english_title: "Relief from rain; There are only 18 people in three camps in the district"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/128662/relief-from-rain-there-are-only-18-people-in-three-camps-in-the-district"
published_at: "2023-07-08T20:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a97b2084de9_rain.jpg"
keywords: []
---

# #rain | മഴക്ക് ശമനം; ജില്ലയില്‍ മൂന്ന് ക്യാമ്പുകളിലായി 18 പേര്‍ മാത്രം

> **Lead Summary:** മഴക്ക് ശമനമായതോടെ നിലവില്‍ കോഴിക്കോട് താലൂക്കില്‍ മാത്രമാണ് ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്. മൂന്ന് ക്യാമ്പുകളിലായി 18 പേരാണുള്ളത്.

## Article Content

മഴക്ക് ശമനമായതോടെ നിലവില്‍ കോഴിക്കോട് താലൂക്കില്‍ മാത്രമാണ് ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്. മൂന്ന് ക്യാമ്പുകളിലായി 18 പേരാണുള്ളത്.

പന്നിയങ്കര വില്ലേജിലെ ജി.എല്‍.പി.എസ് കപ്പക്കല്‍, ചേവായൂര്‍ വില്ലേജിലെ ജി.എച്ച്.എസ് എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സ്, മാവൂര്‍ വില്ലേജിലെ കച്ചേരിക്കുന്ന് അങ്കണവാടി, എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ പ്രവര്‍ത്തിക്കുന്നത്.

കൊയിലാണ്ടി വലിയമങ്ങാട് കഴിഞ്ഞ ദിവസം കടലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പുതിയപുരയില്‍ അനൂപിന്റെ മൃതദേഹമാണ് ഫിഷിംഗ് ഹാര്‍ബറിനടുത്തുള്ള ഉപ്പാലക്കല്‍ ക്ഷേത്രപരിസരത്ത് നിന്ന് കണ്ടെത്തിയത്.

വ്യാഴാഴ്ച രാത്രിയിലുണ്ടായ കടലേറ്റത്തിനിടയില്‍ തോണിക്കരികില്‍ നില്‍ക്കുകയായിരുന്ന മത്സ്യതൊഴിലാളിയായ അനൂപ് ശക്തമായ തിരമാലകളില്‍ പെട്ട് കടലില്‍ അകപ്പെടുകയായിരുന്നു. കൊയിലാണ്ടി താലൂക്കിലെ പേരാമ്പ്ര വില്ലേജില്‍ ഉള്‍പ്പെട്ട കുന്നിയുള്ള പറമ്പില്‍ തങ്കയുടെ വീടിന് മുകളില്‍ മരം വീണ് വീട് ഭാഗികമായി നശിച്ചു.

വടകര താലൂക്കില്‍ മൂന്നു വീടുകള്‍ ഭാഗികമായി തകര്‍ന്നു. വീട്ടുകാരെ ബന്ധുവീട്ടിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. പുറമേരിയില്‍ ശിശു മന്ദിരത്തിന്റെ കിണര്‍ ഇടിഞ്ഞ് താഴ്ന്നു.

ജില്ലയില്‍ കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു. 1077 ആണ് ടോള്‍ ഫ്രീ നമ്പര്‍.

**കലക്ടറേറ്റിലെ കണ്‍ട്രോള്‍ റൂം നമ്പര്‍ : 0495 - 2371002 **

** കോഴിക്കോട് താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പര്‍ : 0495-2372967 **

**താമരശേരി താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പര്‍ : 0495 -2224088 **

** വടകര താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പര്‍ : 0496-2520361 **

** കൊയിലാണ്ടി താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പര്‍ : 0496-2623100**

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/128662/relief-from-rain-there-are-only-18-people-in-three-camps-in-the-district)