---
title: "#ahammaddevarkovil | കലാകാരന്മാർ മനുഷ്യമനസ്സിൽ സ്നേഹത്തിന്റെ സന്ദേശം പകർന്നു നൽകുന്നു - മന്ത്രി അഹമ്മദ് ദേവർകോവിൽ "
english_title: "#Artists #convey #message #humanmind #ahammaddeverkovil #kozhikkode"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/127287/artists-convey-message-humanmind-ahammaddeverkovil-kozhikkode"
published_at: "2023-07-04T11:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a3b83ea5b3e_kozhikkode.jpg"
keywords: []
---

# #ahammaddevarkovil | കലാകാരന്മാർ മനുഷ്യമനസ്സിൽ സ്നേഹത്തിന്റെ സന്ദേശം പകർന്നു നൽകുന്നു - മന്ത്രി അഹമ്മദ് ദേവർകോവിൽ 

> **Lead Summary:** **കോഴിക്കോട്: ** കലയും കലാകാരന്മാരും മനുഷ്യമനസ്സുകളിൽ സ്നേഹത്തിന്റെ സന്ദേശം പകർന്നു നൽകുകയാണെന്നും മാനവികത വിളംബരം ചെയ്യാനുള്ള മാധ്യമമായി കലാരൂപങ്ങൾ മാറണമെന്നും തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ.

## Article Content

**കോഴിക്കോട്: ** കലയും കലാകാരന്മാരും മനുഷ്യമനസ്സുകളിൽ സ്നേഹത്തിന്റെ സന്ദേശം പകർന്നു നൽകുകയാണെന്നും മാനവികത വിളംബരം ചെയ്യാനുള്ള മാധ്യമമായി കലാരൂപങ്ങൾ മാറണമെന്നും തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ.

കേരള മാപ്പിളകലാ അക്കാദമി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്നേഹ സംഗമവും അവാർഡ് ദാനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അരനൂറ്റാണ്ടിലേറെയായി ഒപ്പന പരിശീലരംഗത്ത് പ്രവർത്തിക്കുന്ന ആദം നെടിയ നാടിന് പി ടി അബ്ദുറഹ്മാൻ സ്മാരക പുരസ്കാരം മന്ത്രി സമ്മാനിച്ചു.

കോഴിക്കോട് ടൗൺഹാളിൽ നടന്ന പരിപാടിയിൽ അക്കാദമി ജില്ലാ പ്രസിഡന്റ് എം കെ അഷ്റഫ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഷ്റഫ് കൊടുവള്ളി സ്വാഗതം പറഞ്ഞു. മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി ജോ. സെക്രട്ടറി ഫൈസൽ എളേറ്റിൽ അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി.

ടി സി വൺ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടർ ടി സി അഹമ്മദ് മുഖ്യാതിഥിയായി. അക്കാദമി സംസ്ഥാന ജനറൽ സെക്രട്ടറി ആരിഫ് കാപ്പിൽ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ഭാരവാഹികളായ ആർ കെ പൂവത്തിക്കൽ, ഫസൽ കൊടുവള്ളി, നൗഷാദ് വടകര, കവയത്രി കെ സലീന, എഴുത്തുകാരി നസീറ ബക്കർ, കെ കെ മുഹമ്മദ് റഫീഖ്,

അബ്ദുറഹ്മാൻ കള്ളിത്തൊടി, സൂപ്പി തിരുവള്ളൂർ, സുലൈമാൻ പന്തിരിക്കര, ബഷീർ പുറക്കാട്, വി എം അഷ്‌റഫ്‌ മൊയ്‌നുദ്ദീൻ കൊടുവള്ളി, മുഷ്ത്താഖ് തീക്കുനി, ഷമീന എ പി കെ എന്നിവർ സംസാരിച്ചു. സി വി അഷ്റഫ് നന്ദി പറഞ്ഞു. തുടർന്ന് നടന്ന ഫസൽ വെള്ളായിക്കോട്, ഫൈസൽ കാരാട്, സൽമാൻ വടകര, ഷഹമ, ഹിബ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/127287/artists-convey-message-humanmind-ahammaddeverkovil-kozhikkode)