---
title: "#kozhikkode | അവർ കൊച്ചു കഥകളുമായി ; പ്രീ-പ്രൈമറി കഥോത്സവത്തിന് പുതിയങ്ങാടി ഗവ. എൽ.പിയിൽ തുടക്കം"
english_title: "#kozhikkode #preprimary #kadholsavam #puthiyangadi"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/127116/kozhikode-preprimary-kadholsavam-puthiyangadi"
published_at: "2023-07-03T18:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a2cb4a0ae64_pre_1.jpg"
keywords: []
---

# #kozhikkode | അവർ കൊച്ചു കഥകളുമായി ; പ്രീ-പ്രൈമറി കഥോത്സവത്തിന് പുതിയങ്ങാടി ഗവ. എൽ.പിയിൽ തുടക്കം

> **Lead Summary:** **കോഴിക്കോട് : **കഥകൾ പറഞ്ഞും ചിരിച്ചും ആർത്തുല്ലസിക്കാൻ കുരുന്നുകൾക്ക് അവസരം ഒരുക്കി സമഗ്രശിക്ഷ കേരള പ്രീ-സ്കൂൾ ക്ലാസുകളിൽ നടപ്പിലാക്കുന്ന കഥോത്സവത്തിന് ജില്ലയിൽ തുടക്കം. ജില്ലാതല ഉദ്ഘാടനം പുതിയങ്ങാടി കെ.ടി.എം.എസ് ഗവ. എൽ.പി സ്കൂളിൽ ദേശീയ അധ്യാപക അവാർഡ് ജേതാവ് കെ നാരായണൻ നമ്പൂതിരി നിർവഹിച്ചു.

## Article Content

**കോഴിക്കോട് : **കഥകൾ പറഞ്ഞും ചിരിച്ചും ആർത്തുല്ലസിക്കാൻ കുരുന്നുകൾക്ക് അവസരം ഒരുക്കി സമഗ്രശിക്ഷ കേരള പ്രീ-സ്കൂൾ ക്ലാസുകളിൽ നടപ്പിലാക്കുന്ന കഥോത്സവത്തിന് ജില്ലയിൽ തുടക്കം. ജില്ലാതല ഉദ്ഘാടനം പുതിയങ്ങാടി കെ.ടി.എം.എസ് ഗവ. എൽ.പി സ്കൂളിൽ ദേശീയ അധ്യാപക അവാർഡ് ജേതാവ് കെ നാരായണൻ നമ്പൂതിരി നിർവഹിച്ചു.

അതിഥികളും രക്ഷിതാക്കളും കൊച്ചു കഥകളുമായി അണിനിരന്നപ്പോൾ കുട്ടികൾക്കും ആവേശമായി. അറിയുന്ന കഥകൾ പറഞ്ഞ് കുട്ടികളും ഒപ്പം കൂടി. ഗായിക കൃഷ്ണശ്രീ മുഖ്യാതിഥിയായിരുന്നു.

വാർഡ് കൗൺസിലർ ടി. മുരളീധരൻ, എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസർ എസ്. യമുന, ബിപിസി ഹരീഷ് വി, ട്രെയിനർ ജാനീസ് ആന്റോ, സി.ആർ.സി കോർഡിനേറ്റർ ഷിബിലി തുടങ്ങിയവർ പങ്കെടുത്തു. പരിപാടിക്ക് പി.ടി.എ പ്രസിഡന്റ് സുബൈർ പി.കെ, എസ്.എം.സി ചെയർമാൻ അർഷാദ്, ഹെഡ്മിസ്ട്രസ് സുജാത കെ.പി എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/127116/kozhikode-preprimary-kadholsavam-puthiyangadi)