---
title: "#Badminton | ജോയ് അറക്കൽ മെമ്മോറിയൽ ബാഡ്മിന്റൺ ചാംപ്യൻഷിപ്പ്;  ഷുഹൈബ് മാലിക്കിനും , വിന്നിദാസിനും ട്രിപ്പിൾ കിരീടം"
english_title: "#Badminton | Joy Arakal Memorial Badminton Championship; Triple crown for Shuhaib Malik and Vinnidas"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/126876/badminton-joy-arakal-memorial-badminton-championship-triple-crown-for-shuhaib-malik-and-vinnidas"
published_at: "2023-07-03T00:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a1cff6a4a4a_Untitled-1_copy.jpg"
keywords: []
---

# #Badminton | ജോയ് അറക്കൽ മെമ്മോറിയൽ ബാഡ്മിന്റൺ ചാംപ്യൻഷിപ്പ്;  ഷുഹൈബ് മാലിക്കിനും , വിന്നിദാസിനും ട്രിപ്പിൾ കിരീടം

> **Lead Summary:** **കോഴിക്കോട് : **ജില്ലാ ബാഡ്മിന്റൻ അസോസിയേഷന്റെ നേതൃത്വത്തിൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ജോയ് അറക്കൽ മെമ്മോറിയൽ ജില്ലാ ഷട്ടിൽ ബാഡ്മിന്റൻ ചാംപ്യൻഷിപ്പിന് സമാപനം അണ്ടർ 19 ആൺ കുട്ടികളുടെ സിംഗിൾസ് , ഡബിൾസ് , മിക്സ് ഡബിൾസിൽ സാമൂതിരി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി ഷുഹൈബ് മാലിക്കിനും പെൺകുട്ടികളുടെ സീനിയർ വിഭാഗത്തിൽ രണ്ട് സിംഗിൾസ് , മിക്സ്ഡ് ഡബിൾസ് എന്നിവയിൽ ചെറുവണ്ണൂർ ജി എച്ച് എസിലെ പ്ലസ് വൺ വിദ്യാർത്ഥി വിന്നി ദാസിനും ട്രിപ്പിൾ കിരീടം.

## Article Content

**കോഴിക്കോട് : **ജില്ലാ ബാഡ്മിന്റൻ അസോസിയേഷന്റെ നേതൃത്വത്തിൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ജോയ് അറക്കൽ മെമ്മോറിയൽ ജില്ലാ ഷട്ടിൽ ബാഡ്മിന്റൻ ചാംപ്യൻഷിപ്പിന് സമാപനം അണ്ടർ 19 ആൺ കുട്ടികളുടെ സിംഗിൾസ് , ഡബിൾസ് , മിക്സ് ഡബിൾസിൽ സാമൂതിരി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി ഷുഹൈബ് മാലിക്കിനും പെൺകുട്ടികളുടെ സീനിയർ വിഭാഗത്തിൽ രണ്ട് സിംഗിൾസ് , മിക്സ്ഡ് ഡബിൾസ് എന്നിവയിൽ ചെറുവണ്ണൂർ ജി എച്ച് എസിലെ പ്ലസ് വൺ വിദ്യാർത്ഥി വിന്നി ദാസിനും ട്രിപ്പിൾ കിരീടം.

അണ്ടർ 11 മുതൽ അണ്ടർ 70 വരെ 356 പേർ മത്സരിച്ചു. ചടങ്ങിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ രാജഗോപാൽ സമ്മാനദാനം നിർവഹിച്ചു. ബാഡ്മിന്റൺ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സഞ്ജീവ് സാബു അധ്യക്ഷത വഹിച്ചു.

കേരള ബാഡ്മിന്റൺ സ്റ്റേറ്റ് അസോസിയേഷൻ മുൻ വൈസ് പ്രസിഡന്റ് എ വത്സലൻ , എൻ പ്രേമചന്ദ്രൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ഇ ആർ വൈശാഖ് സ്വാഗതവും ട്രഷറർ കെ ഹരികൃഷ്ണൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/126876/badminton-joy-arakal-memorial-badminton-championship-triple-crown-for-shuhaib-malik-and-vinnidas)