---
title: "അത്തോളിയിൽ നീന്തൽ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു "
english_title: "A swimming training center was inaugurated at Atholi"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/124987/a-swimming-training-center-was-inaugurated-at-atholi"
published_at: "2023-06-25T18:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64983d83d6032_atholi.jpg"
keywords: []
---

# അത്തോളിയിൽ നീന്തൽ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **അത്തോളി : ** ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന നീന്തൽ സാക്ഷരതാ പരിശീലന പദ്ധതിക്ക് തുടക്കമായി.

## Article Content

**അത്തോളി : ** ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന നീന്തൽ സാക്ഷരതാ പരിശീലന പദ്ധതിക്ക് തുടക്കമായി.

അത്തോളി കുനിയിൽ കുളത്തിന്റെ നവീകരണവും നീന്തൽ പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനവും അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാമചന്ദ്രൻ നിർവഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ദീപ് നാലുപുരയ്‌ക്കൽ അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികളിൽ നീന്തൽ സാക്ഷരത ഉറപ്പുവരുത്തുക എന്നതാണ് പദ്ധതിയുടെ പ്രഥമ ലക്ഷ്യം.

13ാം വാർഡിൽ 38 സെന്റിൽ സ്ഥിതി ചെയ്യുന്ന കുനിയിൽ കുളം നവീകരിച്ചാണ് പരിശീലന കേന്ദ്രമായി മാറ്റിയിരിക്കുന്നത്. പഞ്ചായത്തിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരണ പ്രവൃത്തി പൂർത്തീകരിച്ചത്.

സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർമാർ, വാർഡ് മെമ്പർമാർ, ഹരിത കർമ്മസേന പ്രവർത്തകർ എന്നിവർ പങ്കെടുത്തു. ജില്ലാ സ്പോർട്സ് കൗൺസിലിന്റെ സഹായത്തോടെ നീന്തൽ പരിശീലകന്റെ സേവനം ഉൾപ്പെടുത്തി പഞ്ചായത്തിലെ മുഴുവൻ പേർക്കും ഉപയോഗപ്രദമാകുംവിധം പരിശീലന കേന്ദ്രം മാറ്റുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/124987/a-swimming-training-center-was-inaugurated-at-atholi)