---
title: "മെഡിക്കൽ ഉപകരണങ്ങളുടെയും മരുന്നുകളുടെയും ജി എസ് ടി ഏകീകരിക്കാൻ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തും- എം കെ രാഘവൻ എം പി "
english_title: "Pressure will be put on central government to consolidate GST on medical devices and drugs- MK Raghavan MP"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/121303/pressure-will-be-put-on-central-government-to-consolidate-gst-on-medical-devices-and-drugs-mk-raghavan-mp"
published_at: "2023-06-10T16:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6484562c750bd_calicut.jpg"
keywords: []
---

# മെഡിക്കൽ ഉപകരണങ്ങളുടെയും മരുന്നുകളുടെയും ജി എസ് ടി ഏകീകരിക്കാൻ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തും- എം കെ രാഘവൻ എം പി 

> **Lead Summary:** **കോഴിക്കോട്: **മെഡിക്കൽ ഉപകരണങ്ങളുടെയും മരുന്നുകളുടെയും ജി എസ് ടി ഏകീകരിക്കാൻ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്ന് എം കെ രാഘവൻ എം പി . ഇതിനായി എങ്ങിനെ വേണമെന്നതുൾപ്പെട്ട നിർദ്ദേശമടങ്ങിയ നിവേദനം സംഘടന തലത്തിൽ തയ്യാറാക്കി നൽകിയാൽ കേന്ദ്ര ധനകാര്യ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താമെന്നും എം പി പറഞ്ഞു. കേരള മെഡിക്കൽ ഡിസ്ട്രിബ്യൂഷൻ അസോസിയേഷൻ ( കെ എം ഡി എ ) ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംപി .

## Article Content

**കോഴിക്കോട്: **മെഡിക്കൽ ഉപകരണങ്ങളുടെയും മരുന്നുകളുടെയും ജി എസ് ടി ഏകീകരിക്കാൻ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്ന് എം കെ രാഘവൻ എം പി . ഇതിനായി എങ്ങിനെ വേണമെന്നതുൾപ്പെട്ട നിർദ്ദേശമടങ്ങിയ നിവേദനം സംഘടന തലത്തിൽ തയ്യാറാക്കി നൽകിയാൽ കേന്ദ്ര ധനകാര്യ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താമെന്നും എം പി പറഞ്ഞു. കേരള മെഡിക്കൽ ഡിസ്ട്രിബ്യൂഷൻ അസോസിയേഷൻ ( കെ എം ഡി എ ) ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംപി .

നല്ല ചികിത്സ കിട്ടാൻ സർക്കാർ ആശുപത്രിയെ ആശ്രയിക്കുന്നുണ്ടെങ്കിലും മരുന്ന് പുറത്ത് നിന്ന് വാങ്ങാൻ നിർബന്ധിതരാകുന്നുണ്ട്. ഈ സാഹചര്യത്തിൽ പാവപ്പെട്ട രോഗികളെ സഹായിക്കാൻ സാമൂഹ്യ പ്രതിബദ്ധതയോടെ ഇടപെടാൻ സംഘടന തയ്യാറകണമെന്ന് എം പി കൂട്ടിച്ചേർത്തു. സംഘാടക സമിതി ചെയർമാൻ കെ വി എം ഫിറോസ് അധ്യക്ഷത വഹിച്ചു. 20 വർഷമായി ഈ മേഖലയിൽ പ്രവർത്തിക്കുന്നവരെ എം പി ആദരിച്ചു.

അസിസ്റ്റന്റ് ഡ്രഗ്സ് കൺട്രോളർ ഷാജി എം വർഗീസ് ക്ലാസെടുത്തു. കേരള വ്യാപാരി വ്യവസായി സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് സൂര്യ അബ്ദുൾ ഗഫൂർ മുഖ്യാതിഥിയായി. ഈ മേഖലയിലുള്ളവർ കൂടുതൽ ദിവസം കടം കൊടുത്ത് അനാരോഗ്യകരമായ മത്സരം ഒഴിവാക്കണമെന്ന് സൂര്യ അബ്ദുൾ ഗഫൂർ പറഞ്ഞു . കെ എം ഡി എ സംസ്ഥാന സെക്രട്ടറി പി അനിൽ കുമാർ , കണ്ണൂർ ജില്ലാ പ്രസിഡന്റ് സുനിൽ ഇടക്കാടൻ,സെക്രട്ടറി പി. കനകരാജൻ, കെ പി എൽ ഒ എഫ് ജില്ല സെക്രട്ടറി മനോജ് കുമാർ എന്നിവർ സംസാരിച്ചു.

കെ ഹരീഷ്, എം ഷാജു എന്നിവർ പ്രമേയം അവതരിപ്പിച്ചു. മരുന്ന് വില കുറയ്ക്കാൻ ജി എസ് ടി നിരക്ക് ഏകീകരിക്കണമെന്നും ലീഗൽ മെട്രോളജി ഫീസ് ഒരു വർഷം എന്നത് 5 വർഷത്തേയ്ക്ക് നീട്ടണമെന്നും കെ എം ഡി എ പ്രമേയത്തിലൂടെ സർക്കാറിനോട് ആവശ്യപ്പെട്ടു.

സംഘാടക സമിതി കൺവീനർ ടി ടി ധനേഷ് സ്വാഗതവും ടി പി സുഭീഷ് നന്ദിയും പറഞ്ഞു. ജില്ലയിൽ പുതിയ കമ്മിറ്റി രൂപീകരിച്ചു. 15 അംഗ ഭരണ സമിതിയിൽ നിന്നും കെ വി എം ഫിറോസ് ( പ്രസിഡന്റ്),ടി ടി ധനേഷ് (സെക്രട്ടറി ) ടി പി സുഭീഷ് ( ട്രഷറർ ) എന്നിവരെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റമാർ - പി എം അരവിന്ദ്, ടി പി റിയാസ്, ജോയിന്റ് സെക്രട്ടറിമാർ കെ ഹരീഷ്, എം ഷാജു എന്നിവരാണ്.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/121303/pressure-will-be-put-on-central-government-to-consolidate-gst-on-medical-devices-and-drugs-mk-raghavan-mp)