#BJP | മത വിദ്വേഷ പ്രചരണം; യുഡിഎഫിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി ബിജെപി

#BJP | മത വിദ്വേഷ പ്രചരണം; യുഡിഎഫിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി ബിജെപി
Apr 19, 2024 08:22 PM | By VIPIN P V

കോഴിക്കോട്: (newskozhikode.in) തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോൺഗ്രസ്സും, യുഡിഎഫും വർഗീയ വിദ്വേഷം വിതയ്ക്കുന്നുവെന്ന് ബിജെപി.

യുഡിഎഫ് സ്ഥാനാർഥി എംകെ രാഘവന്റെ പ്രചരണാർത്ഥം നഗരത്തിൽ സ്ഥാപിച്ച കൂറ്റൻ ഹോർഡിങ്‌സുകളിലെ മതവിദ്വേഷവും, രാജ്യ വിരുദ്ധ പരാമർശങ്ങളും ചൂണ്ടിക്കാട്ടി ബിജെപി ജില്ലാ അധ്യക്ഷൻ വി കെ സജീവൻ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.


സി എ എ, മണിപ്പൂർ കലാപം, പൊതു സിവിൽ കോഡ് തുടങ്ങിയ വിഷയങ്ങൾ പരാമർശിക്കുന്ന ബോർഡ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും, കേന്ദ്ര സർക്കാരിനെതിരെ ജനങ്ങളിൽ ശത്രുത വളർത്തുന്നതുമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

കേന്ദ്ര സർക്കാർ പൊതു സിവിൽകോഡ് ജനങ്ങളെ ഭിന്നിപ്പിക്കാൻ ഉപയോഗിക്കുന്നുവെന്നും ഹോർഡിങ്‌സിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

അത്യന്തം രാജ്യവിരുദ്ധവും, ജനങ്ങളെ ഭിന്നിപ്പിക്കാൻ ലക്ഷ്യമിട്ടിട്ടുള്ളതുമായ ബോർഡ്, തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്‌നമായ ലംഘനമാണെന്നും പരാതിയിൽ പറയുന്നു.

ന്യൂന പക്ഷ വിഭാഗങ്ങൾക്കിടയിൽ ഭീതി ജനിപ്പിക്കാനും, കോഴിക്കോടിന്റെ സാമൂഹിക സമരസത നശിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ബോർഡ് , യുഡിഎഫ് സ്ഥാനാർഥി എംകെ രാഘവന്റെ അറിവോട് കൂടിയാണെന്നും,

കുറ്റക്കാർക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും , ബോർഡ് നീക്കാനുള്ള നടപടികൾ ഉടനടി സ്വീകരിക്കണമെന്നും വികെ സജീവൻ പരാതിയിൽ ആവശ്യപ്പെട്ടു.

#Propaganda #religious #hatred; #BJP #complaint #against #UDF #ElectionCommission

Next TV

Related Stories
#Accident | ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന കലക്ഷന്‍ ഏജന്റ് മരിച്ചു

May 13, 2024 02:42 PM

#Accident | ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന കലക്ഷന്‍ ഏജന്റ് മരിച്ചു

പരിക്കേറ്റതിനെ തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍...

Read More >>
#bodyfound | റബര്‍ തോട്ടത്തില്‍ അഴുകിയനിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

May 13, 2024 02:18 PM

#bodyfound | റബര്‍ തോട്ടത്തില്‍ അഴുകിയനിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

തുഷാരഗിരി റോഡിലെ റബര്‍ തോട്ടത്തിലാണ് അഴുകിയനിലയില്‍ പുരുഷന്റെ മൃതദേഹം...

Read More >>
#DomesticViolence | വിവാഹം കഴിഞ്ഞിട്ട് ഒരാഴ്ച; നവവധുവിന് മർദ്ദനമെന്ന് പരാതി: പന്തീരാങ്കാവ് സ്വദേശിക്കെതിരെ ​ഗാർഹികപീഡനത്തിന് കേസ്

May 13, 2024 10:32 AM

#DomesticViolence | വിവാഹം കഴിഞ്ഞിട്ട് ഒരാഴ്ച; നവവധുവിന് മർദ്ദനമെന്ന് പരാതി: പന്തീരാങ്കാവ് സ്വദേശിക്കെതിരെ ​ഗാർഹികപീഡനത്തിന് കേസ്

രാഹുൽ ഉപദ്രവിച്ചതായി പെൺകുട്ടി വെളിപ്പെടുത്തി. തുടർന്നാണ് വധുവിൻ്റെ വീട്ടുകാർ പന്തീരാങ്കാവ് പൊലീസിൽ പരാതി...

Read More >>
#attack | ആശുപത്രിയിൽ ഡോക്ടറെ മർദിച്ച സംഭവം: കോടഞ്ചേരി സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്

May 12, 2024 08:59 PM

#attack | ആശുപത്രിയിൽ ഡോക്ടറെ മർദിച്ച സംഭവം: കോടഞ്ചേരി സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്

ഈ ദൃശ്യങ്ങൾ പകർത്തിയ ഡോ. സുസ്മിതിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. ഡോക്ടറുടെ ഫോൺ...

Read More >>
#Otterattack | കോഴിക്കോട് പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് നീര്‍നായകളുടെ കടിയേറ്റു

May 12, 2024 05:43 PM

#Otterattack | കോഴിക്കോട് പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് നീര്‍നായകളുടെ കടിയേറ്റു

തുടര്‍ച്ചയായ നീര്‍നായ ആക്രമണത്തില്‍ പുഴയോരത്ത് താമസിക്കുന്നവര്‍ ആശങ്കയിലാണ്. നീര്‍നായ ശല്യത്തിന് ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ...

Read More >>
#attack | കോഴിക്കോട് ഡോക്ടറേയും ആശുപത്രി ജീവനക്കാരേയും രോഗി മര്‍ദ്ദിച്ചു

May 12, 2024 03:22 PM

#attack | കോഴിക്കോട് ഡോക്ടറേയും ആശുപത്രി ജീവനക്കാരേയും രോഗി മര്‍ദ്ദിച്ചു

പുറത്ത് പതുങ്ങിയിരുന്ന ഇയാള്‍ പിന്നീട് ഡോക്ടര്‍ പുറത്തുവന്നപ്പോള്‍ അദ്ദേഹത്തിന് നേരെ കല്ലുകൊണ്ട് ആക്രമണത്തിന് മുതിരുകയായിരുന്നു. ഡോ....

Read More >>
Top Stories










News Roundup