#KeralaLiteratureFestival | കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഏഴാംപതിപ്പിന് നാളെ തിരി തെളിയും

#KeralaLiteratureFestival | കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഏഴാംപതിപ്പിന് നാളെ തിരി തെളിയും
Jan 10, 2024 08:27 PM | By VIPIN P V

കോഴിക്കോട്: (kozhikode.truevisionnews.com) കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഏഴാംപതിപ്പിന് സാഹിത്യ നഗരിയായ കോഴിക്കോട് കടപ്പുറത്ത് നാളെ തിരി തെളിയും. രാവിലെ 11.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യും.

മന്ത്രി പി എ മുഹമ്മദ്‌ റിയാസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എം ടി വാസുദേവൻ നായർ മുഖ്യ പ്രഭാഷണം നടത്തും.

ഫെസ്റ്റിവൽ ഡയറക്ടർ കെ സച്ചിദാനന്ദൻ, മന്ത്രി കെ എൻ ബാലഗോപാൽ, കെ എൽ എഫ് സംഘാടകസമിതി ചെയർമാൻ എ പ്രദീപ്‌ കുമാർ, തുര്‍ക്കി അംബാസിഡര്‍ ഫിറാത് സുനേല്‍, കോഴിക്കോട് കോർപ്പറേഷൻ മേയർ ബീന ഫിലിപ്പ്, ഡെപ്യൂട്ടി മേയർ സി പി മുസഫർ അഹമ്മദ്, തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ,

കെ സേതുരാമൻ ഐ പി എസ്, നടി ഷീല, എം മുകുന്ദൻ, കെ ആർ മീര, മല്ലിക സാരാഭായി, സ്നെഹിൽ കുമാർ ഐ എ എസ്, ലിജീഷ് കുമാർ, ജനറല്‍ കണ്‍വീനര്‍ എ കെ അബ്ദുല്‍ ഹക്കീം എന്നിവർക്കൊപ്പം സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.

ഏഴ് വേദികളിലായി 300 ലധികം സെഷനുകൾ നടക്കും. കുട്ടികള്‍ക്കായുള്ള ചില്‍ഡ്രന്‍സ് കെഎല്‍എഫിനും ഈവർഷം തുടക്കം കുറിക്കുകയാണ്. മനു ജോസ് ആണ് സികെഎല്‍എഫ് ക്യൂറേറ്റ് ചെയ്യുന്നത്.

അശ്വതിയും ശ്രീകാന്തും ചേര്‍ന്ന് അവതരിപ്പിക്കുന്ന ‘നൃത്തസാദരം എം ടി’, ടി എം കൃഷ്ണയും വിക്കു വിനായക് റാമും ചേർന്ന് നയിക്കുന്ന കര്‍ണ്ണാടിക് സംഗീതനിശ, ബുദ്ധാദിത്യ മുഖർജിയുടെ ഹിന്ദുസ്ഥാനി സംഗീതം, റൂമിയുടെ ജന്മനാടായ കോന്യയിൽനിന്നെത്തുന്ന കലാകാരന്മാർ അവതരിപ്പിക്കുന്ന സൂഫി നൃത്തം, ചായ് മെറ്റ് ടോസ്റ്റ് ബാൻഡിന്റെ സംഗീതനിശ എന്നിവ ഉള്‍പ്പെടെ വിവിധ സാംസ്കാരിക പരിപാടികളും വ്യത്യസ്ത ദിവസങ്ങളിലായി അരങ്ങേറും.

കൂടാതെ എല്ലാ ദിവസവും രാത്രി, വിവിധ ഭാഷകളിലെ പ്രശസ്തചലച്ചിത്രങ്ങളുടെ പ്രദര്‍ശനവും നടക്കും. യുവ എഴുത്തുകാരെ കണ്ടെത്തുന്നതിലും അവരെ സാഹിത്യലോകത്തിന് പരിചയപ്പെടുത്തുന്നതിലും കെഎല്‍എഫ് എന്നും മുന്‍പന്തിയിലുണ്ട്.

ഇതിന്റെ ഭാഗമായി എഴുത്തുകാര്‍ക്കും കലാകാരന്മാര്‍ക്കും പ്രകൃതിയുമായി ചേര്‍ന്ന് നിന്നുകൊണ്ട് അവരുടെ സര്‍ഗാത്മകതയെ പരിപോഷിപ്പിക്കുന്നതിനായി വാഗമണില്‍ ഒരു റെസിഡന്‍സിയും ഡി സി ബുക്‌സിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്.

ഫ്രാന്‍സ്, വെയ്ല്‍സ്, സ്‌കോട്ട്‌ലന്‍ഡ്, ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിഭകള്‍ ഇതിനോടകം വാഗമണ്‍ റസിഡന്‍സിയുടെ ഭാഗമായിട്ടുണ്ട്.

കവി കെ സച്ചിദാനന്ദന്‍ ഫെസ്റ്റിവല്‍ ഡയറക്ടറും രവി ഡി സി ചീഫ് ഫെസിലിറ്റേറ്ററുമാണ്. ചെയര്‍മാന്‍ എ പ്രദീപ് കുമാറും ജനറല്‍ കണ്‍വീനര്‍ എ കെ അബ്ദുല്‍ ഹക്കീമും ഉള്‍പ്പെട്ടതാണ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സംഘാടകസമിതി.

#7th #edition #KeralaLiteratureFestival #tomorrow

Next TV

Related Stories
#Complaint | നാല് വയസ്സുകാരിക്ക് കൈവിരലിന് പകരം നാവിൽ ശസ്ത്രക്രിയ: പിഴവ് കോഴിക്കോട് മെഡിക്കൽ കോളജിൽ

May 16, 2024 12:54 PM

#Complaint | നാല് വയസ്സുകാരിക്ക് കൈവിരലിന് പകരം നാവിൽ ശസ്ത്രക്രിയ: പിഴവ് കോഴിക്കോട് മെഡിക്കൽ കോളജിൽ

നേരത്തെയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സാപ്പിഴവ് പരാതികള്‍...

Read More >>
#Accident | ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന കലക്ഷന്‍ ഏജന്റ് മരിച്ചു

May 13, 2024 02:42 PM

#Accident | ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന കലക്ഷന്‍ ഏജന്റ് മരിച്ചു

പരിക്കേറ്റതിനെ തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍...

Read More >>
#bodyfound | റബര്‍ തോട്ടത്തില്‍ അഴുകിയനിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

May 13, 2024 02:18 PM

#bodyfound | റബര്‍ തോട്ടത്തില്‍ അഴുകിയനിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

തുഷാരഗിരി റോഡിലെ റബര്‍ തോട്ടത്തിലാണ് അഴുകിയനിലയില്‍ പുരുഷന്റെ മൃതദേഹം...

Read More >>
#DomesticViolence | വിവാഹം കഴിഞ്ഞിട്ട് ഒരാഴ്ച; നവവധുവിന് മർദ്ദനമെന്ന് പരാതി: പന്തീരാങ്കാവ് സ്വദേശിക്കെതിരെ ​ഗാർഹികപീഡനത്തിന് കേസ്

May 13, 2024 10:32 AM

#DomesticViolence | വിവാഹം കഴിഞ്ഞിട്ട് ഒരാഴ്ച; നവവധുവിന് മർദ്ദനമെന്ന് പരാതി: പന്തീരാങ്കാവ് സ്വദേശിക്കെതിരെ ​ഗാർഹികപീഡനത്തിന് കേസ്

രാഹുൽ ഉപദ്രവിച്ചതായി പെൺകുട്ടി വെളിപ്പെടുത്തി. തുടർന്നാണ് വധുവിൻ്റെ വീട്ടുകാർ പന്തീരാങ്കാവ് പൊലീസിൽ പരാതി...

Read More >>
#attack | ആശുപത്രിയിൽ ഡോക്ടറെ മർദിച്ച സംഭവം: കോടഞ്ചേരി സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്

May 12, 2024 08:59 PM

#attack | ആശുപത്രിയിൽ ഡോക്ടറെ മർദിച്ച സംഭവം: കോടഞ്ചേരി സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്

ഈ ദൃശ്യങ്ങൾ പകർത്തിയ ഡോ. സുസ്മിതിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. ഡോക്ടറുടെ ഫോൺ...

Read More >>
#Otterattack | കോഴിക്കോട് പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് നീര്‍നായകളുടെ കടിയേറ്റു

May 12, 2024 05:43 PM

#Otterattack | കോഴിക്കോട് പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് നീര്‍നായകളുടെ കടിയേറ്റു

തുടര്‍ച്ചയായ നീര്‍നായ ആക്രമണത്തില്‍ പുഴയോരത്ത് താമസിക്കുന്നവര്‍ ആശങ്കയിലാണ്. നീര്‍നായ ശല്യത്തിന് ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ...

Read More >>
Top Stories